ഒക്ടാവിയ ഗ്രേസ് റിച്ചി ഇംഗ്ലണ്ട്
ഒരു കനേഡിയൻ വൈദ്യനും വോട്ടവകാശവാദിയുമായിരുന്നു ഒക്ടാവിയ ഗ്രേസ് റിച്ചി ഇംഗ്ലണ്ട് (16 ജനുവരി 1868 - 1 ഫെബ്രുവരി 1948) . 1891-ൽ ക്യൂബെക്കിൽ മെഡിക്കൽ ബിരുദം നേടിയ ആദ്യ വനിതയായി.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകതോമസ് വെസ്റ്റൺ റിച്ചിയുടെയും ജെസ്സി ടോറൻസ് ഫിഷറിന്റെയും മകളായി മോൺട്രിയലിലാണ് ഒക്ടാവിയ ഗ്രേസ് റിച്ചി ജനിച്ചത്. അവരുടെ അച്ഛൻ ഒരു അഭിഭാഷകനായിരുന്നു.[1] അവർ മോൺട്രിയൽ ഹൈസ്‌കൂൾ ഫോർ ഗേൾസിൽ പഠനത്തിന് ചേർന്നു. 1888-ൽ, അവർ മക്ഗിൽ സർവകലാശാലയിലെ ആദ്യത്തെ വനിതാ വാലിഡിക്റ്റോറിയനായിരുന്നു.[2] മക്ഗില്ലിലെ മെഡിക്കൽ സ്കൂളിൽ തുടരാൻ അവർ ആഗ്രഹിച്ചു. എന്നാൽ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടു.[3] പകരം, അവർ കിംഗ്സ്റ്റൺ വിമൻസ് മെഡിക്കൽ കോളേജിൽ ചേർന്നു. തുടർന്ന് ബിഷപ്പ് കോളേജിലേക്ക് മാറ്റി. അവിടെ 1891-ൽ പഠനം പൂർത്തിയാക്കി. ക്യൂബെക്കിൽ മെഡിക്കൽ ബിരുദം നേടുന്ന ആദ്യ വനിതയായി.[4]
ബിഷപ്പ്‌സിലെ മെഡിക്കൽ വിദ്യാർത്ഥികളായിരിക്കെ, ഒക്ടാവിയ ഗ്രേസ് റിച്ചിയും മൗഡ് അബോട്ടും മെഡിക്കൽ അല്ലെങ്കിൽ മറ്റ് ഉന്നത ബിരുദങ്ങൾ തേടുന്ന മറ്റ് സ്ത്രീകൾക്ക് വേണ്ടി വാദിക്കാൻ അസോസിയേഷൻ ഫോർ പ്രൊഫഷണൽ എജ്യുക്കേഷൻ ഓഫ് വിമൻ എന്ന ഒരു സംഘടന രൂപീകരിച്ചു.[5]
അവലംബം
തിരുത്തുക- ↑ John Douglas Borthwick, History and Biographical Gazetteer of Montreal to the Year 1892 (John Lovell 1892): 484.
- ↑ Fred Dayton, "Honors Won by Women" Topeka State Journal (July 27, 1891): 3. via Newspapers.com
- ↑ Joseph Hanaway and Richard L. Cruess, McGill Medicine: The Second Half Century, 1885-1936 (McGill Queens University Press 2006): 106. ISBN 9780773573161
- ↑ Margaret Gillett, "Octavia Grace Ritchie" The Canadian Encyclopedia (Historica Canada 2008, 2013).
- ↑ Christopher Nicholl, Bishop's University, 1843-1970 (McGill Queens University Press 1994): 336. ISBN 9780773511767