കണ്ണിനേൽക്കുന്ന ആഘാതം അല്ലെങ്കിൽ അസുഖം കാരണം കണ്ണുകൾ നഷ്ടപ്പെട്ട ആളുകൾക്ക് കണ്ണിൽ വെക്കാനുള്ള കൃത്രിമ കണ്ണുകളായ ഒക്കുലാർ പ്രോസ്തെസിസുകളുടെ നിർമ്മാണം, ഫിറ്റിംഗ് എന്നിവയിൽ വിദഗ്ധനായ ആളാണ് ഒക്കുലാറിസ്റ്റ്. രോഗികൾക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന കൃത്രിമ കണ്ണിന്റെ നിർമ്മാണ പ്രക്രിയയിൽ, സാധാരണയായി കണ്ണ് സോക്കറ്റിന്റെ അളവ് എടുക്കുക, ഒരു പ്ലാസ്റ്റിക് ഷെൽ രൂപപ്പെടുത്തുക, ഐറിസ് പെയിന്റ് ചെയ്യുക, എന്നിവയാണ് ഉള്ളത്. ഈ നിർമ്മാണവും തുടർന്ന് ഒക്കുലാർ പ്രോസ്തെസിസുകൾ ഘടിപ്പിക്കുന്നതും ഒക്കുലാറിസ്റ്റുകളുടെ പ്രവർത്തി മേഖലയാണ്. വ്യത്യസ്ത നിറങ്ങളിലുള്ള ഐറിസ് ഉള്ള പ്രീ ഫാബ്രിക്കേറ്റഡ് ഒക്കുലാർ പ്രോസ്റ്റസിസും ലഭ്യമാണ്. രോഗിയുടെ ഐറിസ് നിറവുമായി പൊരുത്തപ്പെടുന്ന സ്റ്റോക്ക് കണ്ണ് ഒക്കുലാറിസ്റ്റ് തിരഞ്ഞെടുക്കുന്നു. മെച്ചപ്പെട്ട പൊരുത്തപ്പെടുത്തൽ, കംഫർട്ട്, എസ്റ്റെറ്റിക്സ് എന്നിവ കാരണം കസ്റ്റം-നിർമ്മിത ഒക്കുലാർ പ്രോസ്റ്റസിസ് കൂടുതൽ സ്വീകാര്യമാണ്. പ്രോസ്റ്റെറ്റിക് കണ്ണ് സൃഷ്ടിക്കുന്നതിനൊപ്പം, പ്രോസ്റ്റീസിസ് എങ്ങനെ പരിപാലിക്കാമെന്നും കൈകാര്യം ചെയ്യാമെന്നും അവർ രോഗിയെ കാണിക്കുന്നു.

മെഡിക്കൽ, ഒപ്‌റ്റോമെട്രി, ഡെന്റൽ, നഴ്‌സിംഗ്, ബയോളജി തുടങ്ങി വിവിധ പശ്ചാത്തല വിഭാഗങ്ങളിൽ നിന്ന് ഒക്കുലാറിസ്റ്റുകളായി വൈദഗ്ധ്യം നേടുന്നവരുണ്ട്.

"https://ml.wikipedia.org/w/index.php?title=ഒക്കുലാറിസ്റ്റ്&oldid=3345487" എന്ന താളിൽനിന്ന് ശേഖരിച്ചത്