ഐ എൽ ഡി എം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ റവന്യൂ വകുപ്പു ജീവനക്കാർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം കൊടുക്കുന്നതിനുള്ള തിരുവനന്തപുരത്തെ ഒരു സ്ഥാപനമാണു ഐ.എൽ.ഡിഎം(ILDM). ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് എന്നാണു പേരിന്റെ പൂർണ്ണരൂപം. [[റവന്യൂ ]] വകുപ്പിനു കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണിത്. പി.റ്റി.പി.നഗർ എന്ന സ്ഥലത്താണു സ്ഥിതി ചെയ്യുന്നത്. റവന്യൂ വകുപ്പു മന്ത്രി ചെയർമാനും, ലാൻഡ് റവന്യൂ കമ്മീഷണർ വൈസ് ചെയർമാനുമായ ഒരു സമിതി ഭരണ നിർവഹണത്തിന്റെ ചുമതല വഹിക്കുന്നു.