ഐ.ജി. ഭാസ്കര പണിക്കർ‌

(ഐ.ജി.ഭാസ്കര പണിക്കർ‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപകാംഗം, ചിന്തകൻ, ഗണിതാദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പ്രൊഫ. ഐ.ജി.ഭാസ്കര പണിക്കർ‌ (ജ. 1926 ജനുവരി 28 - മ. 2016 ജൂൺ 17). സ്വകാര്യ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സ്ഥാപകനായിരുന്ന ഇദ്ദേഹം പൊതുപ്രവർത്തകനും മികച്ച വായനക്കാരനുമായിരുന്നു.

ജീവിതരേഖ

തിരുത്തുക

എറണാകുളം ജില്ലയിലെ ഏരൂരിൽ ജനിച്ചു. അച്ഛൻ ഗോവിന്ദപ്പണിക്കർ അമ്മ കുഞ്ചിയമ്മ. സർക്കാർ ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ - അമ്മ വീട്ടുകാർ പാരമ്പര്യമായി വിഷവൈദ്യവും മന്ത്രവാദവും ചെയ്തു വന്നിരുന്നു. തൃപ്പൂണിത്തുറയിൽ വിദ്യാഭ്യാസം- ഏറണാകുളം ശ്രീ രാമവർമ്മ ഹൈസ്കൂളിൽ ഫസ്റ്റ് ഫോറം മുതൽ എസ് എസ് എൽ സി വരെ ഇംഗ്ലീഷ് മിഡിയത്തിൽ പഠനം. വൈലോപ്പിള്ളി ശ്രീധരമേനോൻ അധ്യാപകനായിരുന്നു. അക്കാലത്ത് കൊച്ചി സംസ്ഥാനത്ത് രണ്ടാം റാങ്കോടെ എസ്എസ്എൽസി വിജയിച്ചു.[അവലംബം ആവശ്യമാണ്] മഹാരാജാസ് കോളേജിൽ നിന്ന് 1946ൽ ഗണിത ശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ[അവലംബം ആവശ്യമാണ്] വിജയിച്ചു. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും എം എ മാത്തമാറ്റിക്സ് പൂർത്തിയാക്കി.

പ്രവർത്തനങ്ങൾ

തിരുത്തുക

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഭാസ്കര പണിക്കർ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്.[1] സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ ഗണിത അധ്യാപകനായിരുന്ന അദ്ദേഹം ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ്റെ സ്ഥാപക നേതാവായിരുന്നു.[2][1] കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് എൻവയോൺമെൻ്റ് എന്നിവയിലും സജീവമായിരുന്ന ഭാസ്കര പണിക്കർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗവുമായിരുന്നു.[1] മികച്ച വായനക്കാരൻ എന്ന നിലയിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.[3]

  1. 1.0 1.1 1.2 "Social activist I G Bhaskara Panicker died". The Times of India.
  2. "I.G. Bhaskara Panicker dead". The Hindu.
  3. "പുസ്തകം ജീവിതം". മാതൃഭൂമി. 2016-06-17. Retrieved 2024-11-03.
"https://ml.wikipedia.org/w/index.php?title=ഐ.ജി._ഭാസ്കര_പണിക്കർ‌&oldid=4133225" എന്ന താളിൽനിന്ന് ശേഖരിച്ചത്