ബുദ്ധിലബ്ധി

(ഐ.ക്യു. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യബുദ്ധിയുടെ ഒരളവുകോലാണ് ബുദ്ധിലബ്ധി (Intelligence Quotient) ഇതിനെ ചുരുക്കി ഐ ക്യു (IQ) എന്ന് പറയുന്നു. ജെർമൻ മനശാസ്ത്രജ്ഞനായ വില്ല്യം സ്റ്റേണാണ് ഇന്റലിജൻസ് കോഷ്യന്റ് എന്ന വാക്ക് ബുദ്ധിശക്തിയുടെ അളവ്കോലിനുപയോഗിച്ചത്. ഒരു പ്രായപരിധിയിലുള്ളവരുടെ (age group) ബുദ്ധിശക്തിയുടെ അളവെടുക്കുമ്പോൾ ശരാശരി (average) സ്കോർ 100 ആയിരിക്കും. ഇതിൽ നിന്ന് വ്യതിയാനമുള്ള സ്കോർ ലഭിക്കുന്നവർ ശരാശരിയിൽ നിന്ന് താരതമ്യേന ബുദ്ധി കുറഞ്ഞവരോ, കൂടിയവരോ ആയിരിക്കും. ബുദ്ധിശക്തിയുടെ അളവ് പഠിക്കാനും, ചില ജോലികൾ ചെയ്യാനുള്ള കാര്യക്ഷമതയും പ്രവചിക്കാൻ ഉപയോഗിക്കാറുണ്ട്. ബുദ്ധിശക്തി കുറെയൊക്കെ പാരമ്പര്യമാണെന്നാണ് ഗവേഷകരുടെ നിഗമനം. ബുദ്ധി ശക്തി പരീക്ഷകളിലെ ശേഷിയും, ഭാഷാ പരിജ്ഞാനവും (language ability) തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. ഭാഷാപരിജ്ഞാനം കുറവായരുടെ IQ സ്കോർ പൊതുവെ കുറവായിരിക്കും. ഇരുപതാം നൂറ്റാണ്ട് മുതൽ ലോക ജനതയുടെ പൊതുവെയുള്ള ബുദ്ധിശക്തി ഒരോ പത്ത് വർഷം കൂടുമ്പോഴും മൂന്ന് പോയിന്റ് വച്ച് വർദ്ധിക്കുന്നു. ഈ വർദ്ധനവിനെ ഫ്ലിൻ എഫക്റ്റ് എന്ന് പറയുന്നു. [1]

Intelligence quotient
Diagnostics
An example of one kind of IQ test item, modeled after items in the Raven's Progressive Matrices test.
ICD-9-CM94.01
MedlinePlus001912
  1. Deary Ian J., Batty G. David (2007). "Cognitive epidemiology". J Epidemiol Community Health 61 (5): 378–384
"https://ml.wikipedia.org/w/index.php?title=ബുദ്ധിലബ്ധി&oldid=1924140" എന്ന താളിൽനിന്ന് ശേഖരിച്ചത്