ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കി
(ഐ.ഐ.ടി. റൂർക്കി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉത്തർഖണ്ഡ് സംസ്ഥാനത്തിലെ റൂർക്കി എന്ന ചെറിയ പട്ടണപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഐ.ഐ.ടി.യാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കി. തോംസൺ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്ന പേരിൽ ബ്രിട്ടീഷുകാരാൽ സ്ഥാപിക്കപ്പെട്ടതാണ് ഇത്. ഗംഗാ കനാലിന്റെ നിർമ്മാണത്തിനു വേണ്ട എൻജിനീയർമാരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇത് ആരംഭിച്ചത്. 1846-ൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ത്യയിലെ ആദ്യത്തെ എൻജിനീയറിംഗ് കോളേജാണ്.
1949-ൽ യൂണിവെഴ്സിറ്റി ഓഫ് റുർക്കിയായി ഉയർത്തപ്പെട്ടു. 2001 ലാണ് ഇത് ഐഐറ്റിയായി ഉയർത്തപ്പെട്ടത്.