ഐ.എഫ്.എസ്.സി.

(ഐ.എഫ്.എസ്.സി കോഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പണം കൈമാറ്റം ചെയ്യുന്നതിനും,മറ്റു ധനവിനിമയ ആവശ്യങ്ങൾക്കും, ബാങ്ക് അക്കൗണ്ട് നമ്പറിനോടൊപ്പം ബാങ്ക് ശാഖയെ സൂചിപ്പിയ്ക്കാൻ 11 ആൽഫാ ന്യൂമെറിക് സംഖ്യകൾ ഉപയോഗിയ്ക്കാറുണ്ട്. ഇതിനെയാണ് ഐ.എഫ്.എസ്.സി കോഡ് എന്നു വിളിയ്ക്കുന്നത്.[1] ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ് (IFSC)എന്നതാണ് ഇതിന്റെ വിപുലീകരിച്ച നാമം.കോർ ബാങ്കിങ്ങ് സൗകര്യമുള്ള ബാങ്ക് ശാഖകൾക്കാണ് ഈ പ്രത്യേക അക്കം നൽകപ്പെടുന്നത്.[2] 11 ആൽഫാ ന്യൂമെറിക്കൽ അക്ഷരങ്ങളിൽ ആദ്യത്തെ നാലെണ്ണം അതത് ബാങ്കിനെ സുചിപ്പിയ്ക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങളും,അവസാനത്തെ ഏഴെണ്ണം ബാങ്കിന്റെ പ്രത്യേക ശാഖയുടെ സൂചകവുമാണ്. ഉദാഹരണത്തിനു ഗ്രാമീണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന ഒരു ദേശസാൽകൃതബാങ്കിന്റെ ഐ.എഫ്.എസ്.സി കോഡ് VIJB0002062[3] എന്നാണെങ്കിൽ ആദ്യത്തെ നാലക്ഷരം വിജയാബാങ്കിനെയും,മറ്റക്കങ്ങൾ പാലക്കാട്ടെ ഒരു ഗ്രാമീണ ശാഖയായ വാവനൂരിനെയും സൂചിപ്പിയ്ക്കുന്നു.ഭാരതീയ റിസർവ്വ് ബാങ്കിന്റെ വെബ് സൈറ്റിൽ കോഡുകളുടെ വിശദവിവരം ലഭ്യമാണ്.[4]

അവലംബങ്ങൾ

തിരുത്തുക
  1. "FAQs : NEFT system". Reserve Bank of India. 31 January 2012. Archived from the original on 2012-08-04. Retrieved 2 August 2012.
  2. "RTGS/NEFT - FAQ". State Bank of India. p. question 9. Archived from the original on 2012-04-16. Retrieved 2 August 2012.
  3. "Vijaya Bank, Pvavanoor Kerala branch - IFSC, MICR Code, Address, Contact Details, etc". Archived from the original on 2020-11-11. Retrieved 2020-11-11.
  4. National Electronic Funds Transfer Archived 2011-06-22 at the Wayback Machine. Reserve Bank of India
"https://ml.wikipedia.org/w/index.php?title=ഐ.എഫ്.എസ്.സി.&oldid=3938374" എന്ന താളിൽനിന്ന് ശേഖരിച്ചത്