ഇന്ത്യൻ ഏക്‌ണോമിക്സ് സർവീസ്

(ഐ.ഇ.എസ്. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയിലെ സിവിൽ സർവീസ് പരീക്ഷകളിൽ ഏറ്റവും പ്രശസ്തമായ സർവീസാണ് ഇന്ത്യൻ എക്കണോമിക്സ് സർവീസ് (ഐ.ഇ.സ്.) ഇതൊരു കേന്ദ്ര സർവീസാണ്. ഇന്ത്യയിലെ സാമ്പത്തികശാസ്ത്ര മേഖലയിലുള്ള ഉന്നത പദവികളിലേയ്ക്ക് നിയമനം നൽകുന്നതിനു വേണ്ടിയാണ് ഈ പരീക്ഷ നടത്തുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനു മാത്രാമാണ് ഈ പരീക്ഷ നടത്തുവാനുള്ള അധികാരം. 1961-ലാണ് ഐ.ഇ.എസ്. സ്ഥാപിച്ചത്. പോളിസി രൂപീകരണം,പോളിസി നടപ്പിലാക്കുന്നത്,സാമ്പത്തിക വിശകലനം,മന്ത്രിമാർക്ക് ഉപദേശം നൽകുക എന്നിവയാണ് ഇതിലെ കർത്തവ്യം.