ഐ.ആർ.8
വളരെ അധികമായി വിളവ് നൽകുന്ന ഒരു നെല്ലിനം ആണ് ഐ.ആർ.8.
ചരിത്രം
തിരുത്തുക1960 ൽ ഫിലിപ്പീൻസ് സർക്കാർ സഹകരണത്തോടെ ഫോർഡ്-റോക്ക്ഫെല്ലാർ സംഘടന , ഇന്റർനാഷണൽ റൈസ് റിസേർച്ച് ഇൻസ്റ്റിട്യൂട്ട് (IRRI) സ്ഥാപിച്ചു. ഫിലിപ്പീൻസ് ലെ സ്ഥാനിക നെല്ലിനങ്ങൾ ആയിരുന്ന ഡീ-ജിയോ-വൂ-ജെൻ , പെറ്റ എന്നീ നെല്ലിനങ്ങളുടെ സങ്കരഇനം നെല്ല് 1962 ൽ IRRI ൽ വച്ച് ഉൽപ്പാദിപ്പിച്ചു. 1966 ഇങ്ങനെ ഉണ്ടായ സങ്കര ഇനം നെല്ലിനമാണ് ഐ.ആർ.8 .[1] പൊക്കം കുറഞ്ഞതും ഓരോ ചെടിയിലും ധാരാളം നെൻമണികൾ ലഭിക്കുന്നതുമായ ഇത്തരം നെല്ലിനങ്ങളെ ഹരിതവിപ്ലവ സമയത്ത് ഇന്ത്യയിലും വ്യാപകമായി വളർത്താൻ തുടങ്ങി.പാരമ്പര്യരീതികളിലുപയോഗത്തിലുണ്ടായിരുന്ന നെല്ലിനങ്ങളെക്കാൾ പത്തിരട്ടിയോളം ഉത്പാദനം ഇത് നൽകി കീടനാശിനികളും രാസവളങ്ങളും അമിതമായി ആവശ്യമുള്ള ഈ നെല്ലിനം ഫിലിപ്പീൻസ് നെ ഒരു അരി കയറ്റുമതി ചെയ്യുന്ന രാജ്യം ആക്കി മാറ്റി. [2] വിയറ്റ്നാം,ഫിലിപ്പീൻസ് രാജ്യങ്ങളിൽ ഇത് ഹോണ്ടാ റൈസ് എന്നും അറിയപ്പെട്ടിരുന്നു. ഈ നെല്ലിനം കാരണം ധനികരായ കൃഷിക്കാർക്ക് ഹോണ്ടയുടെ ഇരു ചക്ര വാഹനങ്ങൾ വാങ്ങാൻ കഴിഞ്ഞു. അങ്ങനെ ആണ് ഇതിനു ഹോണ്ടാ റൈസ് എന്ന പേര് ലഭിച്ചത്. [3]
ദൂഷ്യ വശങ്ങൾ
തിരുത്തുകഅമിതമായി കീടനാശിനികളെയും മറ്റും ആശ്രയിക്കുന്ന ഈ നെല്ലിനം കാരണം പാടങ്ങളിൽ വളരുന്ന മീനുകളും തവളകളും അപ്രത്യക്ഷമാകാൻ തുടങ്ങി.[4]
തുടർ ഗവേഷണങ്ങൾ
തിരുത്തുകപിന്നീട് IRRI ൽ നടന്ന പഠനങ്ങളിൽ നിന്നും വെള്ളപ്പൊക്കത്തെ വരെ അതിജീവിക്കുന്ന IR64-Sub1 നെല്ലിനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.ഇവയ്ക്ക് രണ്ടാഴ്ച വരെ വെള്ളത്തിനു അടിയിൽ കിടന്നാലും വിളനാശം സംഭവിക്കുന്നില്ല.[5]
അവലംബം
തിരുത്തുക- ↑ IRRI Early research and training results Archived 2008-12-17 at the Wayback Machine. (pdf)pp.106–109.
- ↑ "Rice paddies". FAO Fisheries & Aquaculture. Retrieved 20 March 2011.
- ↑ National Geographic magazine,October 2014 Page 93
- ↑ "Bali Hotel Villa Blog Culture Travel Guide Indonesia – BALIwww.COM » Through the Eyes of Researcher: "Miracle Rice" Unwittingly Destroys Bali's Coral Reefs". Blog.baliwww.com. 14 May 2008. Archived from the original on 2013-11-10. Retrieved 13 August 2010.
- ↑ National Geographic magazine,October 2014 Page 93