ഐ.ആർ.ടി.സി.

പാലക്കാട് മുണ്ടൂരിലുള്ള ഗവേഷണസ്ഥാപനം
(ഐ.ആർ.ടി.സി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (IRTC) എന്ന ഗവേഷണസ്ഥാപനം 1987 ൽ പാലക്കാട് മുണ്ടൂരിൽ പ്രവർത്തനം ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആണ് ഇത് സ്ഥാപിച്ചത്. വിവിധ സാങ്കേതികവിദ്യകളെ സാധാരണ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ മാറ്റിത്തീർക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 1987 നവംബർ 22 ന് ഇതിന്റെ പ്രവർത്തനം ആരംഭിച്ചു. മദിരാശി സർവ്വകലാശാല വൈസ് ചാൻസ്‌ലർ പ്രൊഫ. കെ.സുന്ദരേശനാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രൊഫ. കെ.വിശ്വനാഥനായിരുന്നു ആദ്യത്തെ ഡയരക്ടർ.

പരിഷത്ത് ഉത്പന്നങ്ങളായ ചൂടാറാപ്പെട്ടി, സമത സോപ്പ്, തുടങ്ങിയവ ഇവിടെ വികസിപ്പിച്ചവയാണ്. പരിഷത്ത് പ്രൊഡക്ഷൻ സെന്ററിലാണ് ഇവ ഉല്പാദിപ്പിക്കുന്നത്.

LED തെരുവു വിളക്കുകൾ, മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതി തുടങ്ങിയ മറ്റു പ്രൊജക്റ്റുകളും ഇവിടെ നടക്കുന്നു.

ചരിത്രം

തിരുത്തുക

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടനയാണ് ഐആർടിസി (സംയോജിത ഗ്രാമീണ സാങ്കേതിക വിദ്യാ കേന്ദ്രം-IRTC- Integrated Rural Technology Center) സ്ഥാപിച്ചത്. പരിഷത്തിന്റെ വിവിധ രംഗങ്ങളിലെ പ്രവ‍ർത്തനങ്ങളിലൂടെ ജനങ്ങൾക്കിടയിൽനിന്ന് ഉയർന്നുവന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഒരു ബദൽ വികസന മാതൃക സൃഷ്ടിക്കാനുള്ള ശ്രമമാണ് ഐ.ആർ.ടി.സി എന്ന പേരിൽ ഒരു സ്വതന്ത്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലേക്ക് നയിച്ചത്. 1987 നവമ്പർ 22നാണ് അതിന്റെ പ്രവർത്തനം ആരംഭിച്ചത്. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഗ്രാന്റ് ഇൻ എയിഡ് സ്ഥാപനം കൂടിയാണ് ഇന്ന് ഐആടിസി. ആദ്യകാലങ്ങളിൽ ICSSR, UGC, NABARD, Kerala State Planning Board തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നുള്ള ധനസഹായം ലഭിച്ചിട്ടുണ്ട്.

ലക്ഷ്യങ്ങൾ

തിരുത്തുക
  • വിവിധ പ്രദേശങ്ങളിൽ ലഭ്യമായ സാങ്കേതികവിദ്യകൾ സമൂഹത്തിന് സ്വീകാര്യമായ രൂപത്തിൽ ലഭ്യമാക്കുക
  • നൂതനമായ ശാസ്ത്രസാങ്കേതികവിദ്യകളുടെ സഹായത്തോടെ പൊതുജനങ്ങൾക്കിടയിൽ ഒരു ശാസ്ത്രീയ സംസ്കാരം വികസിപ്പിക്കുന്നതിനായി ശ്രമിക്കുക
  • ദുർബല ജനവിഭാഗങ്ങളെ ലക്ഷ്യം വച്ച് പ്രാദേശിക തലത്തിലുള്ള വികസന പദ്ധതികൾ തയ്യാറാക്കുക
  • മാനവവിഭവശേഷിയും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുക
  • ബഹുജനവിദ്യാഭ്യാസത്തിനായി നൂതനമായ രീതികളും സാങ്കേതികവിദ്യകളും വികസിപ്പിക്കുക
  • സയൻസ്, ടെക്‌നോളജി, റൂറൽ ഡെവലപ്‌മെന്റ്, റൂറൽ മാനേജ്‌മെന്റ്, അനുബന്ധ വിഷയങ്ങൾ എന്നിവയിൽ കോഴ്‌സുകൾ സംഘടിപ്പിക്കുക
  • പ്രഭാഷണങ്ങൾ, സെമിനാറുകൾ, ഹ്രസ്വകാല കോഴ്‌സുകൾ, റിഫ്രഷർ കോഴ്‌സുകൾ, സിമ്പോസിയങ്ങൾ എന്നിവ നടത്തുക
  • കൃഷിയും വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരീക്ഷണങ്ങളും പഠനങ്ങളും കൺസൾട്ടൻസി സേവനങ്ങളും ഏറ്റെടുക്കുക
  • സ്ഥാപനത്തിന്റെ ഗവേഷണ-പഠന ഫലങ്ങൾ പരിഷത്തിനും സമാന സംഘടനകൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി അടുത്ത സഹകരണത്തോടെ പ്രവർത്തിക്കുക.

ലഭ്യമാകുന്ന സേവനങ്ങൾ

തിരുത്തുക
  • വിവിധ സ്ഥാപനങ്ങൾക്കായി മാലിന്യസംസ്കരണത്തിനുള്ള വിശദമായ പദ്ധതി രേഖ തയ്യാറാക്കുക
  • നീർത്തടാധിഷ്ഠിത വികസനത്തിനായുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കുക
  • വിവിധ സ്ഥാപനങ്ങൾക്കായി ഊർജ ഓഡിറ്റിംഗ് നടത്തുക
  • ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്കായുള്ള പ്രോജക്ട് പ്രവ‍ർത്തനങ്ങളിൽ ആവശ്യമായ നിർദേശങ്ങൾ നല്കുക
  • മണ്ണ്, ജലം, കമ്പോസ്റ്റ് എന്നിവ പരിശോധിക്കുക
  • മഴവെള്ളസംഭരണത്തിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുക
  • വിവിധങ്ങളായ പരിശീലനങ്ങൾ

ലഭ്യമായ സൗകര്യങ്ങൾ

തിരുത്തുക
  • മനിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള ലബോറട്ടറി
  • റഫറൻസ് ലൈബ്രറി
  • സെമിനാർഹാൾ, ഓഡിറ്റോറിയം
  • ഡോർമിറ്ററി, കാന്റീൻ
  • അക്വാകൾച്ചർ ലബോറട്ടറി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഐ.ആർ.ടി.സി.&oldid=3713991" എന്ന താളിൽനിന്ന് ശേഖരിച്ചത്