ഐഹോളെ
ചാലൂക്യരുടെ ഒരു ക്ഷേത്രകേന്ദ്രം
ചാലൂക്യരാജാകന്മാരുടെ ആദ്യകാല തലസ്ഥാനമായിരുന്നു ഐഹോളെ. കർണ്ണാടകസംസ്ഥാനത്തിലെ ബഗൽക്കോട്ട് ജില്ലയിലാണ് ഈ പുരാതനപട്ടണം.
ഐഹോളെ ಐಹೊಳೆ | |
---|---|
പട്ടണം | |
![]() ഐഹോളെയിലെ സ്മാരകങ്ങൾ | |
Country | ഇന്ത്യ |
State | കർണാടക |
District | ബാഗൽക്കോട്ട് ജില്ല |
Languages | |
• Official | കന്നഡ |
സമയമേഖല | UTC+5:30 (IST) |
Nearest city | പട്ടടക്കൽ |
ധാരാളം പുരാതനക്ഷേത്രസമുച്ചയങ്ങൾ ചിതറിക്കിടക്കുന്ന ഇവിടെ ജൈന- ബുദ്ധ-ഹൈന്ദവസംസ്കൃതികൾ സഹവസിച്ചിരുന്നുവെന്ന് പുരാവസ്തുഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇവിടെ നടത്തിയ ഉത്ഖനനത്തിനിടയിൽ ചാലൂക്യർക്കുമുമ്പുള്ള ഇഷ്ടികക്കെട്ടിടങ്ങളും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ചാലൂക്യരുടെ ഉദയകാലമായ സി.ഇ. ആറാം നൂറ്റാണ്ടിനുമുമ്പേ തന്നെ ഒരു ജനപഥമെന്ന നിലയിൽ ഇവിടം വളർന്നുകഴിഞ്ഞിരുന്നു.
വിക്കിമീഡിയ കോമൺസിലെ Aihole എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |