ഐഹി
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവനാണ് ഐഹി (ഇംഗ്ലീഷ്: Ihy). സിസ്ട്രം എന്ന വാദ്യോപകരണം വായിക്കുന്ന ആൾ എന്നാണ് ഐഹി എന്ന വാക്കിനർഥം. ഐഹിയെ ഗോദേവതയായ ഹാത്തോറിന്റെ മകനായും കണക്കാക്കാറുണ്ട്.
ഐഹി | ||||||
---|---|---|---|---|---|---|
| ||||||
മാതാപിതാക്കൾ | ഹോറസ്, ഹാത്തോർ |
ഒരു സിസ്റ്റ്രം കയ്യിലേന്തിയ ബാലന്റെ രൂപത്തിലാണ് ഐഹിയെ ചിത്രീകരിക്കുന്നത്. ചിലപ്പോൾ ഒരു നഗ്നനായ ബാലനായും ഐഹിയെ ചിത്രീകരിക്കാറുണ്ട്. ഡെൻഡേറയിൽ ഹാത്തോറിനും ഹോറസ്സിനുമൊപ്പം ഐഹിയേയും ആരാധിച്ചിരുന്നു. [1]
അവലംബം
തിരുത്തുക- ↑ Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. pp. 132–133