ഐസ് പ്രതലത്തിൽ വടിയുപയോഗിച്ചുള്ള ഒരു പന്തുകളിയാണ് ഐസ് ഹോക്കി. ഇരുസംഘങ്ങളായിത്തിരിഞ്ഞുള്ള കളിയിൽ, ഹോക്കിവടി എന്നറിയപ്പെടുന്ന പ്രത്യേകതരം വടിയുപയോഗിച്ച് വൾക്കനൈസ്ഡ് റബ്ബർ പന്തുതട്ടി എതിരാളിസംഘത്തിന്റെ പോസ്റ്റിൽ എത്തിച്ച് ഗോൾ നേടുക എന്നതാണ് ലക്ഷ്യം. ഓരോ ടീമുകളിലും സാധാരണയായി ആറ് കളിക്കാർ ആണ് ഉണ്ടാകാറുള്ളത്.

ഐസ് ഹോക്കി
The Toronto Maple Leafs (white) defend their goal against the Washington Capitals (red) during Round 1 of the 2017 Stanley Cup playoffs.
കളിയുടെ ഭരണസമിതിInternational Ice Hockey Federation
ആദ്യം കളിച്ചത്19th century Canada (contested)
സ്വഭാവം
ശാരീരികസ്പർശനംFull contact
ടീം അംഗങ്ങൾ
  • 3 Forwards
  • 2 Defensemen
  • 1 Goaltender
വർഗ്ഗീകരണംTeam sport, stick sport, puck sport, winter sport
കളിയുപകരണംHockey pucks, sticks, skates, shin pads, shoulder pads, gloves, helmets (with visor or cage, depending on age of player and league), elbow pads, jock or jill, socks, shorts, neck guard (depends on league), mouthguard (depends on league)
വേദിHockey rink or arena, and is sometimes played on a frozen lake or pond for recreation
ഒളിമ്പിക്സിൽ ആദ്യം

പുരുഷന്മാർക്കും വനിതകൾക്കുമായി നിരവധി അന്താരാഷ്ട്രമൽസരപരമ്പരകൾ ഐസ് ഹോക്കിയിലുണ്ട്. ഒളിമ്പിക്സ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ ഐസ് ഹോക്കി മൽസരയിനമാണ്. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ഐസ് ഹോക്കി ലോകകപ്പ് പ്രധാനപ്പെട്ട മൽസരപരമ്പരയാണ്. 1920 സമ്മർ ഒളിമ്പിക്സിൽ ആദ്യമായി ഒളിമ്പിക്സിൽ ഈ കായിക മത്സരം കളിച്ചു. കാനഡ, മധ്യ, കിഴക്കൻ യൂറോപ്പ്, നോർഡിക് രാജ്യങ്ങൾ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ ഐസ് ഹോക്കി ഏറ്റവും ജനപ്രിയമാണ്.[1] കാനഡയിലെ ഔദ്യോഗിക ദേശീയ ശീതകാല കായിക ഇനംകൂടിയാണ് ഐസ് ഹോക്കി.[2] ഐസ് ഹോക്കി കളിക്കുന്ന സ്ഥലത്തെ റിങ്ക് എന്നു വിളിക്കുന്നു.

കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ സ്റ്റാപ്പിൾസ് സെന്ററിലെ ഐസ് ഹോക്കി ഗെയിമിന്റെ പനോരമിക് കാഴ്ച

ഇന്റർനാഷണൽ ഐസ് ഹോക്കി ഫെഡറേഷൻ

തിരുത്തുക

ഇന്റർനാഷണൽ ഐസ് ഹോക്കി ഫെഡറേഷൻ (IIHF) അന്താരാഷ്ട്ര ഐസ് ഹോക്കിയുടെ ഔദ്യോഗിക ഭരണ സമിതിയാണ്. അന്താരാഷ്ട്ര ടൂർണമെന്റുകൾ കൈകാര്യം ചെയ്യുകയും ലോക റാങ്കിംഗ് നിർണയിക്കുകയും ചെയ്യുന്നതും ഇന്റർനാഷണൽ ഐസ് ഹോക്കി ഫെഡറേഷനാണ്. ലോകമെമ്പാടും 76 രാജ്യങ്ങൾ ഫെഡറേഷനിൽ അംഗങ്ങളാണ്.[3]

 
ഒരു ഐസ് ഹോക്കി റിങ്കിന്റെ ലേഔട്ട്
  1. "Koninklijke Nederlandse Hockey Bond". Hockey.nl. Retrieved October 20, 2018.
  2. National Sports of Canada Act
  3. "The world governing body". IIHF. Retrieved September 18, 2017.
"https://ml.wikipedia.org/w/index.php?title=ഐസ്_ഹോക്കി&oldid=3259262" എന്ന താളിൽനിന്ന് ശേഖരിച്ചത്