കുത്തനെയുള്ള ഐസ് പാളികളിൽ മുകളിലേക്ക് കയറുന്ന പ്രവർത്തിയാണ് ഐസ് ക്ലൈംബിംഗ്. സാധാരണയായി ഐസ് ക്ലൈംബിംഗ് എന്ന് പറയുന്നത് സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചു ഐസ്ഫാളുകളിലും തണുത്തു ഉറച്ച വെള്ളച്ചാട്ടത്തിലും മറ്റും കയറുന്നതിനെയാണ്. [1] ക്ലൈംബിംഗിനു വേണ്ടി ഐസിനെ രണ്ട് മണ്ഡലങ്ങളാക്കാം, ആൽപ്പൈൻ ഐസ്, വാട്ടർ ഐസ്. ഐസ് ക്ലൈംബിംഗും റോക്ക് ക്ലൈംബിംഗും ചേരുന്നതിനെ മിക്സഡ്‌ ക്ലൈംബിംഗ് എന്ന് വിളിക്കുന്നു. [2][3]

ice climbing

ഐസിൻറെ രൂപവും സ്വഭാവവും അനുസരിച്ചാണ് കയറ്റക്കാരൻ അനുയോജ്യമായ ഉപകരണം തിരഞ്ഞെടുക്കുന്നത്.

റോപ്പ് സ്റ്റാർട്ട്‌സ്, ടൈയിംഗ് ഇൻ, ബിലേയിംഗ്, ലീഡിംഗ്, അബ്സീലിംഗ്, ലോവറിംഗ് എന്നീ രീതികളാണ് ഉള്ളത്.

കരയിൽ ഒഴുകിനടക്കുന്ന മഞ്ഞുപാടങ്ങളാണ് ഹിമാനി അഥവാ ഗ്ലേഷ്യർ എന്നറിയപ്പെടുന്നത്. ഉയർന്ന പർവതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. സാധാരണയായി 90 മുതൽ 3000 മീറ്റർ വരെയാണ് ഹിമാനികളുടെ കനം. ചലനശേഷി പ്രതിദിനം 1 സെന്റിമീറ്റർ മുതൽ 1 മീറ്റർ വരെയും. ആസ്ട്രേലിയ ഒഴിച്ച് മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഹിമാനികൾ കാണപ്പെടുന്നു. ഭൂമിയിലെ ശുദ്ധജലത്തിൻറെ ഏറ്റവും വലിയ സ്രോതസ്സുകളാണ് ഹിമാനികൾ. സമുദ്രങ്ങൾ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ ജലസംഭരണികളും ഹിമാനികളാണ്. ഹിമാനിയിൽപ്പെട്ട ഭാഗങ്ങൾ അടർന്നാണ് ഐസ്‌ബർഗുകൾ ഉണ്ടാവുന്നത്. ഒട്ടേറെ ഹിമാനികളാൽ പ്രശസ്തമാണ് അമേരിക്കയിലെ അലാസ്ക സ്റ്റേറ്റ്. അതുകൊണ്ട് അലാസ്കയെ ഗ്ലേഷ്യറുകളുടെ നാട് എന്നുവിളിക്കുന്നു. ഏറ്റവും വലിയ ഹിമാനി അന്റാർട്ടിക്കിലാണ്‌. ലാംബർട്ട് ഹിമാനി എന്നാണിതിൻറെ പേര്‌. ഏറ്റവും വേഗം കൂടിയ ഹിമാനികള്ളിൽ ഒന്ന് ഗ്രീൻലൻഡിലാണ്‌.

ഇന്ത്യയിലും നിരവധി ഹിമാനികൾ ഉണ്ട്. ഗംഗയുടെ ഉത്ഭവം ഗംഗോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌. യമുനയും യമുനോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌ ഉത്ഭവിക്കുന്നത്. വേനൽക്കാലത്ത് ഹിമാനികൾ കൂടുതലായി ഉരുകുമ്പോഴാണ്‌ ഈ നദികളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നത്.

സമതലപ്രദേശത്തിലൂടെ ഒഴുകുന്ന നദി, കുന്നിൻപ്രദേശങ്ങളുടെ ചെങ്കുത്തായ ഭാഗങ്ങളിലെത്തുമ്പോൾ കുത്തനെ താഴോട്ട് പതിക്കുന്നു. നദീജലത്തിൻറെ ഈ ഒഴുക്കിനെയാണ് വെള്ളച്ചാട്ടം അഥവാ ജലപാതം എന്ന് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ് ജോഗ്.

സുരക്ഷാ ഐസ്

തിരുത്തുക

ഐസ് ക്ലൈംബിംഗിനു ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സുരക്ഷാ ഉപകരണം ഐസ് സ്ക്രൂ ആണ്. മുന്നിൽ മൂർച്ചയുള്ള പല്ലുകളുള്ള ഹോളോ ട്യൂബുകളാണ്‌ ഐസ് സ്ക്രൂകൾ. ഇവ ഐസുകളിൽ സ്ക്രൂ ചെയ്‌താൽ സോളിഡ് ഐസിൽ ശക്തമായ സുരക്ഷ നൽകുന്നു. അതേസമയം, ഐസിൻറെ വ്യത്യസ്ത സ്വഭാവം കാരണം ഐസ് സ്ക്രൂവിൻറെ ശക്തി വ്യത്യസ്തമായിരിക്കും. [4]

ഒരു ഐസ് ബോല്ലാർഡിൽ ഐസ് ചെത്തി ടിയർഡ്രോപ്പ് രൂപത്തിലുള്ള ബോല്ലാർഡ് ഉണ്ടാക്കും. അതിനു ചുറ്റും ഒരു സ്ലിംഗ് സ്ഥാപിക്കും, ഒരു കയർ ആ സ്ലിംഗിലൂടെ കടത്തിവിടും, അത് വീണ്ടും ഉപയോഗിക്കുന്നതല്ല.

ഗ്രേഡുകൾ

തിരുത്തുക

കനേഡിയൻ റോക്കികൾ വാട്ടർഫാൾ റേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നു.

ഡബ്യൂഐ2, ഡബ്യൂഐ3, ഡബ്യൂഐ4, ഡബ്യൂഐ4+, ഡബ്യൂഐ5, ഡബ്യൂഐ5+, ഡബ്യൂഐ6, ഡബ്യൂഐ6+, ഡബ്യൂഐ7 എന്നീ ഗ്രേഡുകളാണ്‌ ഉള്ളത്.

ശാരാവതി നദിയിൽ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ ജോഗ് വെള്ളച്ചാട്ടം. 253 മീറ്റർ (829 അടി) ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം കർണാടകത്തിലെ ഷിമോഗ ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണിവിടം. ഇത് ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ശാരാവതി നദിയിലെ ലിങ്കൻമക്കി ഡാമും അതിൽ നിന്നുള്ള ജലവൈദ്യുത പദ്ധതിയും ജോഗ് ഫോൽസുമായി ബന്ധപ്പെട്ടുനിൽക്കുന്നു. 1200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന 1949-ൽ സ്ഥാപിച്ച ഈ ജലവൈദ്യുതി നിലയം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വൈദ്യുത നിലയങ്ങളിലൊന്നാണ്‌. കർണാടകത്തിലെ വൈദ്യുതിയുടെ നിർണ്ണായക ഉറവിടവും ഇതു തന്നെ. മഹാത്മാഗാന്ധി ജലവൈദ്യുത നിലയം എന്നാണ്‌ ഇതിൻറെ ഇപ്പോഴത്തെ പേര്‌.

മൺസൂൺ ആരംഭികുന്നതിന് മുമ്പുള്ള സമയം ലിങ്കന്മക്കി ഡാമിൽ വെള്ളം തീരെ കുറയുന്നതിൻറെ ഫലമായി അപാരമായ ശബ്ദത്തിലും ശക്തമായ ഒഴുക്കിലും വന്നിരുന്ന ജോഗ് ഫോൾസും കേവലം മെലിഞ്ഞുണങ്ങിയ ഏതാനും ജലധാരകൾ മാത്രമായി മാറും. 2007-ലെ മൺസൂൺ സമയത്തുണ്ടായ കനത്ത മഴ ലിങ്കന്മക്കി ഡാം തുറന്ന് വിടാൻ നിർബന്ധിതമാക്കി. ഈ സമയത്ത് ജോഗ് ഫോൽസ് അതിൻറെ ഏറ്റവും ശക്തമായ അവസ്ഥയിലായിരുന്നു. നിർഭാഗ്യവശാൽ ഇത് അവിടങ്ങളിലെ ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കുകയും കൃഷി നാശം പോലുള്ള വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുകയും ചെയ്തു.

  1. Chouinard, Yvon (1978). Climbing Ice. San Francisco: Sierra Club Books. ISBN 978-0871562081.
  2. Lowe, Jeff (1996). Ice World: Techniques and Experiences of Modern Ice Climbing. Seattle: The Mountaineers.
  3. Gadd, Will; Roger Chayer (November 2003). Ice & Mixed Climbing: Modern Technique (First ed.). Mountaineers Books. ISBN 0-89886-769-X.
  4. Steven M. Cox and Kris Fulsaas, ed. (2003) [1960]. Mountaineering: The Freedom of the Hills (7th ed.). Seattle: The Mountaineers Books. ISBN 978-0898868289.
"https://ml.wikipedia.org/w/index.php?title=ഐസ്_ക്ലൈംബിംഗ്&oldid=3999210" എന്ന താളിൽനിന്ന് ശേഖരിച്ചത്