ആശുപത്രികളിലും മറ്റ് മെഡിക്കൽ സൗകര്യങ്ങളിലും, പകർച്ചവ്യാധികൾ ബാധിച്ച രോഗികളെ ഒറ്റപ്പെടുത്തി പാർപ്പിച്ച് ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പ്രത്യേക വാർഡാണ് ഐസോലേഷൻ വാർഡ് . ഐലന്റ് എന്ന് അർത്ഥം വരുന്ന ഇൻസുല എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഐസൊലേഷൻ എന്ന വാക്ക് ഉണ്ടായത് .വ്യക്തിഗത രോഗികൾക്കായി നിരവധി വാർഡുകൾ സാധാരണയായി ഒരു ഐസോലേഷൻ യൂണിറ്റിൽ സ്ഥാപിക്കുന്നു.

 
2000 ഒക്ടോബറിൽ എബോള പടർന്നപ്പോൾ, ഉഗാണ്ടയിലെ ഗുലു മുനിസിപ്പൽ ഹോസ്പിറ്റലിന്റെ ഐസോലേഷൻ വാർഡ്.

ഒരു ഐസോലേഷൻ വാർഡ് യൂണിറ്റിൽ, അണുബാധയുടെ വ്യാപനം കുറയ്ക്കുന്നതിന് നിരവധി നടപടികൾ നടപ്പിലാക്കുന്നു. യൂണിറ്റുകൾ സാധാരണയായി പ്രധാന ആശുപത്രിയിൽ നിന്ന് അകലേക്ക് മാറ്റി സ്ഥാപിക്കുന്നു. ആ യൂണിറ്റിന് മാത്രമായി പ്രത്യേകം സ്റ്റാഫ് പ്രവർത്തിക്കുന്നു. ചില ആശുപത്രികളിൽ യൂണിറ്റ് പ്രത്യേക കെട്ടിടത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. വായുവിലൂടെയുള്ള രോഗപകർച്ച കുറയ്ക്കുന്നതിന് സവിശേഷ വെന്റിലേഷൻ സൗകര്യമൊരുക്കുന്നു. ഏറ്റവും ഗുരുതരമായി രോഗം ബാധിച്ചവരെ പ്രത്യേക വാർഡുകളിൽ പാർപ്പിക്കുന്നു. [1] [2] എന്നിരുന്നാലും, ചില സാഹചര്യങ്ങളിൽ, പ്രത്യേകിച്ചും ഒരു വലിയ പകർച്ചവ്യാധി അനുഭവിക്കുന്ന പ്രദേശങ്ങളിൽ, താൽക്കാലിക ഐസൊലേഷൻ വാർഡുകൾ നിർമ്മിക്കുന്നു. [3]

ഹാനികരമായ അണുബാധ മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുള്ള രോഗികളെ ഒറ്റപ്പെടുത്തി പരിരക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും ഐസൊലേഷൻ വാർഡുകൾ ഉപയോഗിക്കുന്നു. ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങൾ മുതൽ എബോള വരെയുള്ള രോഗങ്ങളിൽ വ്യാപകമായി അത്തരം അണുബാധകൾ ഉണ്ടാകാം. എന്നിരുന്നാലും മരണനിരക്ക് കൂടുതലുള്ള രോഗങ്ങളുടെ സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകൾ എടുക്കുന്നു. പ്രധാന ആശുപത്രികൾക്ക് പുറത്ത്, തിരക്കില്ലാത്ത സ്ഥലങ്ങളിൽ ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കാൻ കഴിയും. [3] പല പ്രധാന പാസഞ്ചർ കപ്പലുകളിലും ഐസോലേഷൻ വാർഡ് ആയി ഉപയോഗിക്കാവുന്ന പ്രത്യേക വാർഡുകളുണ്ട് . [4] [5]

"https://ml.wikipedia.org/w/index.php?title=ഐസോലേഷൻ_വാർഡ്&oldid=3802388" എന്ന താളിൽനിന്ന് ശേഖരിച്ചത്