ഐസക് ബാറോ
ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനായിരുന്നു ഐസക് ബാറോ (ഒക്ടോബർ 1630, ഇംഗ്ലണ്ട്– മേയ് 4, 1677, ഇംഗ്ലണ്ട്).
ഐസക് ബാറോ | |
---|---|
![]() ഐസക് ബാറോ (1630-1677) | |
ജനനം | ഒക്ടോബർ, 1630 |
മരണം | മേയ് 4, 1677 |
Scientific career | |
Fields | ഗണിതശാസ്ത്രജ്ഞൻ |
ജീവചരിത്രംതിരുത്തുക
സർ ഐസക് ന്യൂട്ടന്റെ സുഹൃത്തും അദ്ധ്യാപകനുമായി അറിയപ്പെടുന്ന ഐസക് ബാറോ 1647 ൽ ട്രിനിറ്റി കോളേജിൽ സ്കോളർ ആയി. പിന്നീട് ഗ്രീക്ക്, ലത്തീൻ, ഗണിതശാസ്ത്രം എന്നി വിഷയങ്ങളിൽ വിജ്ഞാനം സമ്പാദിച്ചു. ബാറോ 1670ൽ Lectiones geomaticae എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇപ്പോൾ ഡിഫറൻഷ്യൽ കാൽകുലസിലെ ടാൻജെന്റ് കണ്ടുപിടിക്കുന്നതിനു സമാനമായ ഒരു രീതിയാണ് ബാറോ ഇതിൽ വിശദീകരിക്കുന്നത്. ഗ്രീക്ക്, ഇംഗ്ലീഷ് സാഹിത്യത്തിലും ദൈവ ശാസ്ത്രത്തിലും പണ്ഡിതനായിരുന്നു. 1659 ൽ അദ്ദേഹം കേംബ്രിഡ്ജിലെ ഗ്രീക്ക് പ്രോഫെസർ ആയി നിയമിക്കപെട്ടു.
ഗണിതശാസ്ത്രത്തിൽ ചിലതെല്ലാം എനിക്കറിയാം പക്ഷേ ന്യൂട്ടനുമായി താരതമ്യം ചെയ്യുമ്പോൾ താനൊരു ശിശുവാണ്
എന്നുപറഞ്ഞ് അദ്ദേഹം തന്റെ പ്രൊഫസർ പദവി ന്യൂട്ടനു വേണ്ടി ഒഴിഞ്ഞു കൊടുത്തു. ജീവിതത്തിന്റെ അന്ത്യദിനങ്ങളിൽ അദ്ദേഹം മതപരമായ കാര്യങ്ങൾക്കാണ് ശ്രദ്ധ കേന്ദ്രികരിച്ചത്.
അവലംബംതിരുത്തുക
ഗണിത ശാസ്ത്ര പ്രതിഭകൾ (പള്ളിയറ ശ്രീധരൻ, ജിനീസ് ബുക്സ്, കണ്ണൂർ)