ഒരു പാകിസ്താനി കലാകാരിയാണ് ഐഷ ഖാലിദ്. പാകിസ്താൻ ന്യൂ മിനിയേച്ചർ സ്കൂൾ എന്നു വിളിക്കുന്ന ഗ്രൂപ്പിന്റെ ഭാഗമാണ്. [1]

ഐഷ ഖാലിദ്
ജനനം
ഐഷ ഖാലിദ്

ലാഹോർ, പാകിസ്താൻ
ദേശീയതപാകിസ്താൻ
തൊഴിൽകലാകരി
അറിയപ്പെടുന്നത്മിനിയേച്ചർ

ജീവിതരേഖ

തിരുത്തുക

ഐഷാ ഖാലിദ് (പാകിസ്താനിലെ ലാഹോറിൽ 1972 ലാണ് ജനിച്ചത്) മിനിയേച്ചർ പെയിന്റിംഗ്, വിശിഷ്ട ശില്പശാലകൾ, വീഡിയോ, സൈറ്റിലെ നിർദ്ദിഷ്ട സ്കെച്ചുകൾ എന്നിങ്ങനെ വ്യത്യസ്ത കലാമേഖലകളിലായി പ്രവർത്തിക്കുന്നു. പാകിസ്താനിലെ മിനിയേച്ചർ പെയിന്റിംഗ് പാരമ്പര്യത്തെ ഒരു അന്തർദേശീയ കലാരൂപത്തിലേക്ക് മാറ്റി. അടുത്തകാലത്തായി, ചുവർച്ചിത്രങ്ങ ളുടെ നിർമ്മാണവും ചെയ്യാറുണ്ട്. ഖാലിദ് ലാഹോറിലെ നാഷണൽ കോളേജിൽ നിന്ന് ബിരുദം നേടി. [2]1993-ൽ റിമ്സ്കാക്കാഡിയിൽ നിന്നും ബിരുദാനന്തര ഡിഗ്രി ഫൈൻ ആർട്ട് ഡിഗ്രി പൂർത്തിയാക്കി. ക്ലാസിക്കൽ മിനിയേച്ചർ പെയിന്റിംഗ് അഭ്യസനത്തിനു ശേഷം സമകാലീന മിനിയേച്ചർ വികസിപ്പിക്കുന്നതിൽ ശ്രദ്ധിക്കുന്നു. പെയിന്റിംഗുകൾ, ചുവർചിത്രങ്ങൾ, വീഡിയോ, ഇൻസ്റ്റാളേഷൻസ്, ടെക്സ്റ്റൈൽ വർക്കുകൾ തുടങ്ങിയ മേഖലകളിലും പ്രവർത്തിക്കുന്നു.[3]

പുരസ്കാരങ്ങൾ

തിരുത്തുക
  • 2012 ൽ ഖാലിദിന് ആലിസ് അവാർഡ് ലഭിച്ചു
  • 2011 ൽ ജമീൽ ആർട്ട് പുരസ്കാരം

പ്രദർശനങ്ങൾ

തിരുത്തുക

2009 വെനീസ് ബിനാലെ, 2011 ഷാർജ ബിനാലെ, 2013 മോസ്കോ ബിനാലെ എന്നിവിടങ്ങളിൽ പങ്കെടുത്തു

  1. Edward., Lucie-Smith, (2002). Art tomorrow. Paris: Terrail. ISBN 2879392497. OCLC 52086674.{{cite book}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  2. Dadi, Iftikhar (2010). Modernism and the Art of Muslim South Asia. University of North Carolina Press. p. 220. ISBN 9780807895962.
  3. Yashodhara., Dalmia, (2007). Memory, metaphor, mutations : contemporary art of India and Pakistan. Hashmi, Salima. New Delhi: Oxford University Press. ISBN 9780195673470. OCLC 78988463.{{cite book}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഐഷ_ഖാലിദ്&oldid=4104185" എന്ന താളിൽനിന്ന് ശേഖരിച്ചത്