ഐവി റോസ്
ഒരു അമേരിക്കൻ ബിസിനസ് ഇഗ്സിക്യൂട്ടിവും ആഭരണശിൽപ്പിയുമാണ് ഐവി റോസ് (Ivy Ross). 2016 ജൂലൈ മുതൽ ഇവർ ഗൂഗിളിന്റെ ഹാഡ്‌വെയർ ഡിസൈൻ വിഭാഗത്തിൽ വൈസ് പ്രസിഡണ്ടാണ്.[1][2][3][4] 2014 മെയ് മുതൽ ഇവർ ഗൂഗിളിൽ ജോലിചെയ്തുവരുന്നു. ഹാഡ്‌വെയർ വിഭാഗം വൈസ് പ്രസിഡണ്ട് ആവുന്നതിനുമുന്നേ ഗൂഗിൾ X -ൽ ഗൂഗിൾ ഗ്ലാസ് വിഭാഗം ഇവർ നയിച്ചിരുന്നു.[5][6] വാഷിംഗ്‌ടൺ ഡി സിയിലെ സ്മിത്‌സോണിയൻ അടക്കം 12 അന്താരാഷ്ട്ര മ്യൂസിയങ്ങളിൽ റോസിന്റെ ആഭരണഡിസൈൻ നിത്യമായി പ്രദർശിപ്പിച്ചിട്ടുണ്ട്.[7] അംഗീകൃതകലാരംഗത്തുനിന്നു വിജയകരമായി ബിസിനസ് രംഗത്തെത്തിയ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളായ റോസ് ഒരു കീനോട്ട് സ്പീക്കർ കൂടിയാണ്.[8] പലബോർഡുകളിലും അംഗമായ ഇവർ കലാലോകത്ത് ഒരു ക്രിയേറ്റീവ് വിഷനറി ആയി അറിയപ്പെടുന്നു.[9]
അവലംബം
തിരുത്തുക- ↑ "Dezeen: "The tech world is jumping on the design world" says Google's head of hardware design".
- ↑ "Ivy Ross by Cool Hunting, June 2011". Archived from the original on 2014-09-08. Retrieved 2019-03-20.
- ↑ https://www.linkedin.com/in/rossivy/
- ↑ https://coolhunting.com/tech/ivy-ross-google-product-design-interview/
- ↑ BBC News Technology "Google Glass appoints Ivy Ross as new head", May 2014
- ↑ Bloomberg Businessweek Executive Profile
- ↑ Smithsonian American Art Museum Collections
- ↑ Ivy Ross at TedXRVA 2013
- ↑ Art Daily News “Creative Visionary Ivy Ross Joins Art.com”