ഐമി നെഴുക്കുമഠത്തിൽ

അമേരിക്കന്‍ എഴുത്തുകാരന്‍

അമേരിക്കയിലെ ചിക്കാഗോ, ഇല്ലിനോയിയിൽ ജനിച്ച ഇന്ത്യൻ-ഫിലിപ്പൈൻ വംശജയായ കവിയും ഉപന്യാസകാരിയുമാണ് ഐമി നെഴുക്കുമഠത്തിൽ. അവരുടെ ഫിലിപ്പൈൻ, മലയാളി പശ്ചാത്തലം, സ്നേഹം, നഷ്ടം, ഭൂമി എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാട് നൽകാൻ അവരെ സഹായിക്കുന്നു.

ഐമി നെഴുക്കുമഠത്തിൽ
ജനനം
ദേശീയതഅമേരിക്കൻ
തൊഴിൽകവി

ജീവചരിത്രം

തിരുത്തുക

1974 ൽ ചിക്കാഗോയിൽ ജനിച്ച ഐമിയുടെ പിതാവ് മലയാളിയും മാതാവ് ഫിലിപ്പൈൻസ് സ്വദേശിയുമാണ്.[1]

ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഐമി നെഴുക്കുമഠത്തിൽ ബിഎയും എംഎഫ്എയും നേടി. 2016–17 കാലഘട്ടത്തിൽ അവർ മിസിസിപ്പി സർവകലാശാലയുടെ എംഎഫ്എ പ്രോഗ്രാമിലെ ജോൺ ആൻഡ് റെനി ഗ്രിഷാം റൈറ്റർ ഇൻ റസിഡൻസായിരുന്നു. ഏഷ്യൻ അമേരിക്കൻ എഴുത്തുകാർക്കായുള്ള കുണ്ടിമൻ റിട്രീറ്റിലും അവർ പഠിപ്പിച്ചിട്ടുണ്ട്. [2] മിസിസിപ്പി സർവകലാശാലയുടെ എംഎഫ്എ പ്രോഗ്രാമിൽ അവർ ഇംഗ്ലീഷ് പ്രൊഫസറാണ്. മിസിസിപ്പി സർവകലാശാലയിൽ ഇംഗ്ലീഷ്, ക്രിയേറ്റീവ് റൈറ്റിംഗ് പ്രൊഫസറായ അവർ കുടുംബത്തോടൊപ്പം മിസിസിപ്പിയിലെ ഓക്സ്ഫോർഡിൽ താമസിക്കുന്നു.

കുടുംബം

തിരുത്തുക

എഴുത്തുകാരൻ ഡസ്റ്റിൻ പാർസണെയാണ് അവൾ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്.[3] മിസിസിപ്പി സർവകലാശാലയിൽ ഇംഗ്ലീഷ്, ക്രിയേറ്റീവ് റൈറ്റിംഗ് പ്രൊഫസറായ ഐമി കുടുംബത്തോടൊപ്പം മിസിസിപ്പിയിലെ ഓക്സ്ഫോർഡിൽ താമസിക്കുന്നു.[1]

നാല് കവിതാസമാഹാരങ്ങളുടെ രചയിതാവായ ഐമിയുടെ ആദ്യ കവിതാ സമാഹാരമായ മിറക്കിൾ ഫ്രൂട്ട്, 2003 -ലെ ടുപെലോ പ്രസ് പ്രൈസും കവിതയിലെ ഗ്ലോബൽ ഫിലിപ്പിനോ സാഹിത്യ അവാർഡും നേടുകയും ഫോർവേഡ് മാഗസിൻ ബുക്ക് ഓഫ് ദി ഇയർ ഇന് പൊയട്രി ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഏഷ്യൻ അമേരിക്കൻ സാഹിത്യ അവാർഡിനും ഗ്ലാസ്ഗോ പ്രൈസിനും ഫൈനലിസ്റ്റായിരുന്നു അത്. അവരുടെ രണ്ടാമത്തെ കവിതാസമാഹാരം അറ്റ് ദി ഡ്രൈവ്-ഇൻ വോൾക്കാനോ ക്ക് 2007-ലെ ബാൽക്കൺസ് പൊയട്രി പ്രൈസ് ലഭിച്ചു. 2014 ൽ അവർ റോസ് ഗെയ്‌ക്കൊപ്പം, ലേസ് & പൈറൈറ്റ് എന്ന എപ്പിസ്റ്റോളറി പ്രകൃതി ചാപ്ബുക്ക് സഹ-രചയിതാവായി. [4] 2018 ൽ കോപ്പർ കാന്യോൺ പ്രസ്സ് പ്രസിദ്ധീകരിച്ച ഓഷ്യാനിക് [5] കവിതയ്ക്കുള്ള 2019 മിസിസിപ്പി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് അവാർഡ് നേടി. [6] ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്സെ ബുക്ക് ആയ വേൾഡ് ഓഫ് വണ്ടേഴ്സ്: ഇൻ പ്രെയ്സ് ഓഫ് ഫയർഫ്ലൈസ്, വെയിൽ ഷാർക്ക്സ്, ആൻഡ് അതർ അസ്റ്റോനിഷ്മെന്റ്സ് രചയിതാവ് ആണ് അവർ. ഇത് 2020 ൽ മിൽക്ക്വീഡ് എഡിഷൻസ് പ്രസിദ്ധീകരിച്ച് അത് ബാർൺസ് & നോബിൾ ബുക്ക് ഓഫ് ദ ഇയർ ആയും, എൻ‌പി‌ആർ 2020 വർഷത്തെ മികച്ച പുസ്തകമായും തിരഞ്ഞെടുക്കപ്പെട്ടു.[7][8][9]

തന്റെ എഴുത്തിനെക്കുറിച്ച് നെഴുക്കുമഠത്തിൽ ഇങ്ങനെ പ്രസ്താവിച്ചു: " 4 പുസ്തകങ്ങൾക്ക് ശേഷവും, ഞാൻ ഒരിക്കലും ഒരു പുസ്തകം എഴുതാൻ തയ്യാറായിട്ടില്ല, ആ സാധ്യത എനിക്ക് ഭയാനകമായി തോന്നുന്നു. പകരം, ഓരോ ആഴ്ചയിലും ഓരോ കവിതകൾ തീർത്ത് ഞാൻ വ്യക്തിഗത കവിതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചിലപ്പോൾ ഇടയ്ക്ക് ചില നിശബ്ദ സമയങ്ങളും. " [10]

നെഴുക്കുമഠത്തിലിന്റെ അവാർഡുകളിൽ 2020 ലെ കവിതക്കുള്ള ഗുഗ്ഗൻഹെയിം ഫെലോഷിപ്പ്, മിസിസിപ്പി ആർട്സ് കമ്മീഷൻ ഫെലോഷിപ്പ് ഗ്രാന്റ്, ബെസ്റ്റ് അമേരിക്കൻ പൊയട്രി പരമ്പരയിൽ ഉൾപ്പെടുത്തൽ, 2009 ൽ കവിതക്കുള്ള നാഷണൽ എൻഡോവ്മെന്റ് ഫോർ ദ ആർട്ട്സ് ഫെലോഷിപ്പ് [11] കൂടാതെ "ലവ് ഇൻ ഓറഞ്ചറി" എന്ന കവിതയ്ക്കുള്ള പുഷ്കാർട്ട് പ്രൈസും ഉൾപ്പെടുന്നു. അവരുടെ കവിതകളും ഉപന്യാസങ്ങളും ന്യൂ വോയ്സസ്:കണ്ടമ്പററി പൊയട്രി ഫ്രൊം യുണൈറ്രഡ് സ്റ്റേറ്റ്സ്, [12] ദ അമേരിക്കൻ പൊയട്രി റിവ്യു, എഫ്‍ഐ‍എ‍എൽഡി, പ്രൈറി സ്കൂണർ, പൊയട്രി, ന്യൂ ഇംഗ്ലണ്ട് റിവ്യൂ, ടിൻ ഹൗസ് എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [2] നിലവിൽ ഓറിയോൺ മാസികയുടെ കവിത എഡിറ്ററായി നെഴുക്കുമഠത്തിൽ പ്രവർത്തിക്കുന്നു.

പുസ്തകങ്ങൾ

തിരുത്തുക
  • ഫിഷ്ബോൺ, സ്നൈൽസ് പേസ് പ്രസ്സ്, 2000 (ചാപ്ബുക്ക്)
  • വൺ ബൈറ്റ്, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, 2000 (MFA തീസിസ്)
  • മിറക്കിൾ ഫ്രൂട്ട്: പോയംസ്, ടുപെലോ പ്രസ്സ്, 2003,ISBN 9780971031081
  • അറ്റ് ദ ഡ്രൈവ്-ഇൻ വോൾക്കാനൊ: പോയംസ്, ടുപെലോ പ്രസ്സ്, 2007,ISBN 9781932195453
  • ലക്കി ഫിഷ്, ടുപെലോ പ്രസ്സ്, 2011,ISBN 9781932195583
  • ലെയ്സ് & പൈറൈറ്റ്, (റോസ് ഗെയ്ക്കൊപ്പം) ഓവ് ആർട്സ് പ്രസ്സ്, 2014ISBN 9780982710678
  • ഓഷ്യാനിക്, കോപ്പർ കാന്യോൺ പ്രസ്സ്, 2018ISBN 9781556595264
  • വേൾഡ് ഓഫ് വണ്ടേഴ്സ്: ഇൻ പ്രെയ്സ് ഓഫ് ഫയർഫ്ലൈസ്, വെയിൽ ഷാർക്ക്സ്, ആൻഡ് അതർ അസ്റ്റോനിഷ്മെന്റ്സ്, മിൽക്ക്വീഡ് എഡിഷൻസ് 2020,ISBN 1571313656

സമാഹാരങ്ങൾ

തിരുത്തുക
  1. 1.0 1.1 Poets, Academy of American. "About Aimee Nezhukumatathil | Academy of American Poets". poets.org.
  2. 2.0 2.1 "Tupelo Press > Author Page > Nezhukumatathil". Archived from the original on 2009-04-12. Retrieved Aug 29, 2019.
  3. "Aimee Nezhukumatathil | Extended Bio". aimeenez.net. Retrieved 2019-01-22.
  4. "Our Wholeness, Our Togetherness: A Conversation with Aimee Nezhukumatathil & Ross Gay". Asian American Writers' Workshop (in അമേരിക്കൻ ഇംഗ്ലീഷ്). 2018-08-29. Retrieved 2021-05-26.
  5. "Copper Canyon Press: Oceanic, poetry by Aimee Nezhukumatathil". www.coppercanyonpress.org. Retrieved Aug 29, 2019.
  6. "on Oceanic by Aimee Nezhukumatathil – The Georgia Review". thegeorgiareview.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-05-26.
  7. WORLD OF WONDERS | Kirkus Reviews (in ഇംഗ്ലീഷ്).
  8. "Hardcover Nonfiction Books - Best Sellers - Books - Jan. 17, 2021 - The New York Times". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2021-05-26.
  9. World of Wonders (in ഇംഗ്ലീഷ്). 2020-01-15.
  10. Nezhukumatathil, Aimee (2019-05-15). "INTERVIEW WITH Aimee Nezhukumatathil". FOUR WAY REVIEW (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-05-26.
  11. National Endowment for the Arts > 2009 Grant Awards > Literature Fellowships - Poetry Archived 2009-07-11 at the Wayback Machine.
  12. H.L. Hix, ed. (2008). New Voices: Contemporary Poetry from the United States. Irish Pages. ISBN 978-0-9544257-9-1.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഐമി_നെഴുക്കുമഠത്തിൽ&oldid=4099104" എന്ന താളിൽനിന്ന് ശേഖരിച്ചത്