ഐക്കര നാരായണക്കർത്താവ്(കഥകളിനടൻ)
1027 - 1078. ജന്മദേശം, അമ്പലപ്പുഴ, ആദ്യവസാനം, ആശാൻ, എന്നീ നിലകളിൽ നാരായണക്കർത്താവ് പ്രാമാണികനടന്മാരുടെ കൂട്ടത്തിൽ എണ്ണപ്പെട്ട ഒരു സ്ഥാനം അർഹിക്കുന്നു. കർത്താവിന്റെ ഉത്ഭവത്തിൽ രാവണൻ, രൗദ്രഭീമൻ എന്നീവേഷങ്ങൾ പ്രസിദ്ധമാണ്. എന്നാൽ മിനുക്കാണ് സാധാരണയായി അധികവും കെട്ടുക. ഇദ്ദേഹത്തെ നാരദൻ കർത്താവ്' എന്നും ജനങ്ങൾ വിളിച്ചുപോന്നു. ഐക്കര കർത്താവ് വളരെക്കാലം സ്വന്തമായി ഒരു കളിയോഗവും, അദ്ധ്യാപനവും നടത്തി. നല്ല സംസ്കൃതവ്യുല്പത്തിയുള്ള ഇദ്ദേഹം കാളിയമർദ്ദനം എന്നൊരു ആട്ടക്കഥഎഴുതി അരങ്ങേറ്റം ചെയ്തിട്ടുണ്ട്.