ഏർക്കര രാമൻ നമ്പൂതിരി
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിൻ്റെ വൈദിക-യജ്ഞ പാരമ്പര്യത്തെ പുനരുദ്ധരിക്കാൻ ചുക്കാൻ പിടിച്ച ശ്രൗതനും പണ്ഡിതനുമായിരുന്നു എർക്കര രാമൻ നമ്പൂതിരി (1898-1983).
ബാല്യം
തിരുത്തുകകൊല്ലവർഷം 1073ൽ മിഥുനം 2ന് കാർത്തികനാളിലാണ് (1898 ജൂൺ മാസത്തിൽ) ഏർക്കരയുടെ ജനനം. അദ്ദേഹത്തിൻ്റെ മാതാപിതക്കളുടെ പേരുകൾ വാസുദേവൻ സോമയാജിപ്പാടെന്നും ചേന്നാത്ത് ശ്രീദേവിയെന്നുമായിരുന്നു. പൂണൂൽ കല്യാണവും മുറിയത്ത് അച്യുതവാര്യരുടെ കീഴിൽ അടിസ്ഥാന വിദ്യാഭ്യാസവും കഴിഞ്ഞദ്ദേഹം പിതാവിൻ്റെ കീഴിൽ സമ്പൂർണ ഋഗ്വേദം ഉപാസിച്ചു. 12 എന്ന ചെറുപ്രായത്തിൽ എർക്കര സമാവർത്തനം (വിദ്യാഭ്യാസം കഴിഞ്ഞത് സൂചിപ്പിക്കുന്ന സംസ്കാരം) കഴിച്ചു.
തുടർന്നദ്ദേഹം സംസ്കൃതവും കാവ്യങ്ങളും തൈത്തിരീയഭാഷ്യവും ബ്രാഹ്മണങ്ങളും ഉപനിഷത്തുകളും ആരണ്യകങ്ങളും അഭ്യസിച്ചു. പകരാവൂർ ഗുരുകുലത്തിൽ നീലകണ്ഠൻ നംബൂതിരിയുടെ കീഴിൽ ശാസ്ത്രങ്ങൾ പഠിച്ചു. 13-ആം വയസ്സ് മുതലദ്ദേഹം കേരളത്തിൽ നടത്തിയിരുന്ന ഒട്ടുമിക്യ യാഗങ്ങളിലും യജമാനനായിയുണ്ടായി—പരിക്രമി, ഋത്വിക്ക്, ആദിയായ പദവികളിൽ.