ഏഴിമല നാവിക അക്കാദമി

(ഏഴിമല നാവിക അക്കാഡമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണു് കേരളത്തിലെ കണ്ണൂർജില്ലയിൽ ഏഴിമലയിൽ സ്ഥിതി ചെയ്യുന്ന ഏഴിമല നാവിക അക്കാദമി. ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് 2009 ജനുവരി 8-നു നാവിക അക്കാദമി ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ നേവൽ അക്കാഡമി (INA)
ആദർശസൂക്തംവിദ്യയാഽമൃതമശ്നുതേ ("വിദ്യയിലൂടെ അനശ്വരമാകുക")
തരംഇന്ത്യയിലെ സൈനിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സ്ഥാപിതംജനുവരി 8, 2009
CommandantVice Admiral SV Bhokare[1]
സ്ഥലംഏഴിമല, കേരളം, ഇന്ത്യ
ക്യാമ്പസ്നേവൽ ബേസ്, 2500 ഏക്കർ
അഫിലിയേഷനുകൾജവഹർലാൽ നെഹ്രു സർവകലാശാല(ജെ.എൻ.യു.)
All India Council for Technical Education(AICTE)
വെബ്‌സൈറ്റ്http://indiannavy.nic.in/ina/

ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം കൂടിയാണു ഏഴിമല നാവിക അക്കാദമി. പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ച അമേരിക്കൻ നാവിക അക്കഡമി ആണു് ലോകത്തിലെ ഏറ്റവും വലിയ നാവിക അക്കാദമി. പദ്ധതി പൂർണ്ണമായി വികസിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ നാവിക അക്കാദമിയായി ഏഴിമല നാവിക അക്കാദമി മാറും.[2]

അക്കാദമിക്ക് 2,452 ഏക്കറോളം വിസ്തൃതിയുണ്ട്. 720 കോടി രൂപയാണ് പദ്ധതിയുടെ ഇതുവരെയുള്ള നിർമ്മാണച്ചെലവ്.[3]

അവലംബം തിരുത്തുക

  1. http://pib.nic.in/newsite/erelease.aspx?relid=(Release ID :151653)
  2. "ഏഴിമല നേവിയുടെ എവറസ്റ്റ്". മലയാള മനോരമ ഞായറാഴ്ച. 04 ജനുവരി 2009. {{cite news}}: Check date values in: |date= (help); Cite has empty unknown parameter: |1= (help)
  3. http://www.rediff.com/news/2009/jan/02kerala-naval-academy-ezhimala-kerala-to-be-commissioned-on-jan-8.htm
"https://ml.wikipedia.org/w/index.php?title=ഏഴിമല_നാവിക_അക്കാദമി&oldid=2416447" എന്ന താളിൽനിന്ന് ശേഖരിച്ചത്