മൂഷക രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന ഏഴിമലയിൽ കടൽത്തീരത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു അമ്പലമാണ് നരയൻകണ്ണൂരപ്പൻ അമ്പലം (Narayan Kannur temple). തുലാമാസത്തിലെ കടലാട്ടുവാവിന് കുളിച്ചുതൊഴുകയും പിതൃക്കളുടെ ജാതകം കടലിലൊഴുക്കുകയും ചെയ്യുന്നതായിരുന്നു പ്രധാനം.[1] ഈ അമ്പലത്തിന്റെ സോപാനത്തിന്റെ വലതുഭാഗത്ത് വട്ടെഴുത്തിലുള്ള ശിലാരേഖ കൂടിയുണ്ട്.

ഐതിഹ്യം

തിരുത്തുക

മൂഷകവംശ കാവ്യത്തിൽ പറയുന്ന വിക്രമരാമൻ എന്ന രാജാവാണ് ഈ അമ്പലത്തിനുവേണ്ടി ഭൂമി ദാനം ചെയ്തിരിക്കുന്നതെന്ന് പറയുന്നത്[അവലംബം ആവശ്യമാണ്].

നരയൻകണ്ണൂർ രേഖ

തിരുത്തുക

ക്രിസ്തുവർഷം 1075 ആണ് നരയൻകണ്ണൂർ അമ്പലത്തിലെ ശിലാഫലകത്തിലെ ശാസനത്തിന്റെ കാലം[അവലംബം ആവശ്യമാണ്]. ശ്രീകുന്ത ആളുവരൈയാരാല സമ്പാദിച്ചിതു എന്ന രണ്ടാംഖണ്ഡത്തിലെ വാക്യം കരിങ്കൽ പുതുക്കിപ്പണിതത് 1075 ലാണ്.

  1. ജി ഡി നായർ. ഡോ. ടി പവിത്രൻ (ed.). പയ്യന്നൂർ: ചരിത്രവും സമൂഹവും. ചിന്ത പബ്ലിഷേഴ്സ്. pp. 32, 33.