ഏരൂർ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കൊല്ലം ജില്ലയിൽ ഏരൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ഏരൂർ. പുനലൂർ മുനിസിപ്പാലിറ്റിയിൽ നിന്നും പതിനാറു കിലോമീറ്റർ തെക്കുകിഴക്കും അഞ്ചൽ പട്ടണത്തിൽ നിന്നും നാലു കിലോമീറ്റർ കിഴക്കുമാറിയുമാണ് ഈ പഞ്ചായത്തിന്റെ സ്ഥാനം. പത്തനാപുരം താലൂക്കിൽപെട്ട 22.43 ചി.കി.മീ വിസ്തൃതിയുള്ള ഏരൂർ വില്ലേജും 19.7 ച.കി.മീ വിസ്തൃതിയുള്ള ആയിരനെല്ലൂർ വില്ലേജും ആര്യങ്കാവ് വനത്തിൽപെട്ട 2.61 ച.കി.മീ വനഭൂമിയും ഉൾപ്പെടെ ഈ പഞ്ചായത്തിന്റെ മൊത്തം വിസ്തൃതി 44.79 ച.കി.മീ ആണ്.  ഏരൂർ ഗ്രാമത്തിന്റെ ചരിത്രം നൂറ്റാണ്ടുകൾക്കുമുമ്പാരംഭിക്കുന്നു. ഏരിന്റെ അതായത് കന്നുജോഡികളുടെ ഊരായതുകൊണ്ടാണ് ഏരൂര് എന്ന് ഈ ഗ്രാമത്തിന് പേരുണ്ടായതെന്ന്  ഐതിഹ്യം. കൃഷിയും കന്നുകാലി വളർത്തലുമായിരുന്നു ഇവിടുത്തെ ഗ്രാമീണരുടെ മുഖ്യതൊഴിൽ.

ഏരൂർ
കൊല്ലം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംഏരൂർ
ഭരണസമ്പ്രദായം
 • ഭരണസമിതിഏരൂർ ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
691312
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻകെ.എൽ 02
Civic agencyഏരൂർ ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 മില്ലിമീറ്റർ (67 ഇഞ്ച്)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക
  • ശ്രീ ബാലസുബ്രമണ്യ സ്വാമിക്ഷേത്രം
  • മയിലാടുംകുന്ന് ശ്രീ മുരുകൻക്ഷേത്രം
  • ഗണപതിക്ഷേത്രം
  • അയ്യപ്പൻക്ഷേത്രം
  • മണ്ടക്കാട്ട് ദേവി ക്ഷേത്രം
  • തൃക്കോവിക്കൽ നരസിംഹ സ്വാമി ക്ഷേത്രം

മോസ്കുകൾ=

തിരുത്തുക
  • ഏരൂർ മുസ്ലീം ജുമാ മസ്ജിദ്

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • സൗത്ത് ഇന്ത്യൻ ബാങ്ക്
  • ഗ്രാമ പഞ്ചായത്ത്, ഏരൂർ
  • കൃഷി ഭവൻ
  • പോലീസ് സ്റ്റേഷൻ
  • പോസ്റ്റ് ഓഫീസ്
  • സഹകരണ ബാങ്ക്
  • കൊല്ലം ജില്ലാ സഹകരണ ബാങ്ക്
  • എസ്.എച്ച് 59
  • ഏരൂർ ഇടമൺ റോഡ്
  • പണയം റോഡ്

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഏരൂർ&oldid=3919118" എന്ന താളിൽനിന്ന് ശേഖരിച്ചത്