ഒരു അമേരിക്കൻ ഹാസ്യാവതാരകയും എഴുത്തുകാരിയും അഭിനേത്രിയും നിർമാതാവുമാണ് ഏയ്മി ബെത്ത് ഷൂമർ (ജ: ജൂൺ 1, 1981). കോമഡി സെന്റ്രൽ ചാനലിലെ 'ഇൻസൈഡ് ഏയ്മി ഷൂമർ' എന്ന ഹാസ്യപരമ്പരയുടെ സ്രഷ്ടാവാണ്. ഈ പരമ്പരയുടെ അവതരണത്തിന് അഞ്ച് തവണ എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു, 2015-ൽ അവാർഡ് നേടി. 2015-ൽ ട്രെയിൻ റെക്ക് എന്ന ചലച്ചിത്രത്തിന് തിരക്കഥയെഴുതുകയും അതിൽ അഭിനയിക്കുകയും ചെയ്തു. പ്രസ്തുത ചിത്രത്തിന് മൗലിക തിരക്കഥയ്ക്കുള്ള റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡിനും മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിനും നാമനിർദ്ദേശം ലഭിക്കുകയുണ്ടായി.

ഏയ്മി ഷൂമർ
ഏയ്മി ഷൂമർ, 2011-ൽ
പേര്ഏയ്മി ബെത്ത് ഷൂമർ
ജനനം (1981-06-01) ജൂൺ 1, 1981  (43 വയസ്സ്)
മാൻഹാട്ടൻ, ന്യൂയോർക്ക്
മാധ്യമംഹാസ്യപ്രഭാഷണം, തിയേറ്റർ, ടെലിവിഷൻ, ചലച്ചിത്രം
കാലയളവ്‌2004–തുടരുന്നു
വെബ്സൈറ്റ്amyschumer.com
"https://ml.wikipedia.org/w/index.php?title=ഏയ്മി_ഷൂമർ&oldid=2991222" എന്ന താളിൽനിന്ന് ശേഖരിച്ചത്