ഏമൺ ഡി വലേര, ജൂനിയർ
എമോൺ ഡി വലേര ജൂനിയർ (11 ഒക്ടോബർ 1913 - 9 ഡിസംബർ 1986) ഒരു ഐറിഷ് പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റുമായിരുന്നു. ഇംഗ്ലീഷ്:Éamon de Valera, Jnr
ജീവിതരേഖ
തിരുത്തുകസിനാഡിൻ (മുമ്പ്, ഫ്ലാനഗൻ), എമോൺ ഡി വലേര ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ അമ്മയും അച്ഛനും സ്കൂൾ അധ്യാപകരായിരുന്നു. അദ്ദേഹത്തിന്റെ പിതാവായ താവോസീച്ച് പിന്നീട് ഒരു ഐറിഷ് വിപ്ലവ നേതാവും അയർലണ്ടിന്റെ പ്രസിഡന്റുമായിരുന്നു. ചെറുപ്പത്തിൽ, ഡി വലേര ജൂനിയർ തന്റെ പിതാവിന്റെ അടുത്ത സുഹൃത്തായ ധനികനും ഗൈനക്കോളജിസ്റ്റും ഫിയന്ന ഫെയ്ലിൻ പാർട്ടിയുടെ സ്ഥാപക അംഗവുമായിരുന്ന ഡോ. റോബർട്ട് ഫർണാനിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് വൈദ്യശാസ്തം പഠിക്കാൻ തീരുമാനിച്ചു.
ഡബ്ലിനിലെ വെസ്റ്റ്‌ലാൻഡ് റോവിലെ ക്രിസ്ത്യൻ ബ്രദേഴ്‌സ് പ്രൈമറി സ്‌കൂൾ, ബ്രേ, ബ്ലാക്ക്‌റോക്ക് കോളേജ്, ഒടുവിൽ യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിൻ (യുസിഡി) എന്നിവിടങ്ങളിൽനിന്ന് അദ്ദേഹം 1936-ൽ ഫസ്റ്റ് ക്ലാസ് ഓണേഴ്‌സ് ബിരുദം നേടി. 1944-ൽ അദ്ദേഹം ഒരു ഡോക്ടറായി യോഗ്യത നേടുകയും 1947-ൽ അദ്ദേഹം അയർലണ്ടിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ പ്രവേശിക്കുകയും ചെയ്തു.[1][2]
1941 ഏപ്രിലിൽ ഡോണഗലിലെ കാർഡോനാഗിൽ നിന്നുള്ള സാറാ ഒ'ഡോഹെർട്ടിയെ അദ്ദേഹം വിവാഹം കഴിച്ചു. അവർക്ക് എമോൺ (1944), മെയർ (1945) എന്നീ രണ്ട് കുട്ടികളുണ്ടായിരുന്നു. സെന്റ് ലൂക്ക്സ് ഹോസ്പിറ്റൽ, നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റൽ, ജെയിംസ് കനോലി മെമ്മോറിയൽ ഹോസ്പിറ്റൽ, മാറ്റർ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അദ്ദേഹം ജോലി ചെയ്തു. 1960-ൽ യുസിഡിയിൽ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി പ്രൊഫസറായി. യുഎസിലും കാനഡയിലും ഗസ്റ്റ് ലക്ചററായിരുന്നു. 1970-ൽ ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, താമസിയാതെ അമേരിക്കൻ കോളേജ് ഓഫ് സർജൻസിന്റെ ഫെലോ ആയി. 1983-ൽ യുസിഡിയിൽ നിന്ന് വിരമിച്ചെങ്കിലും മെറ്റർ ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റായി തുടർന്നു. മികച്ച അക്കാദമിക്, ഗൈനക്കോളജിക്കൽ സർജൻ എന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചത്.[2]
റഫറൻസുകൾ
തിരുത്തുക- ↑ de Valera, Terry. A Memoir (PDF). Dublin: Curragh Press. pp. 22, 24. Archived from the original (PDF) on 27 September 2011.
- ↑ 2.0 2.1 "Professor Eamonn de Valera dies". The Irish Times. Dublin. 10 December 1986. p. 8.