ഏമാനതിച്ചേവോ
ത്യാഗരാജസ്വാമികൾ സഹാനരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഏമാനതിച്ചേവോ.
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | ഏമാനതിച്ചേവോ ഏമെഞ്ചിനാവോ |
എനിക്ക് എന്ത് ആജ്ഞയാണ് അങ്ങ് തന്നതെന്നും എന്നേപ്പറ്റി അങ്ങ് എന്താണ് കരുതുന്നതെന്നും എനിക്കറിയില്ല |
അനുപല്ലവി | നാ മാടലു വിനവോ രാമ നാ തല വ്രാലേമോ |
ഓ! രാമാ, എന്റെ വാക്കുകൾ അങ്ങ് കേൾക്കില്ലേ എന്റെ തലയിലെഴുത്ത് എന്താണെന്ന് എനിക്കറിയില്ല |
ചരണം | യശമായുവു സദ്ഭക്തിയു ഏകാന്ത ചിത്തമു സുശരീരമൊസംഗേ ഭാസുര ത്യാഗരാജ നുത |
ഓ! ത്യാഗരാജനാൽ പൂജിക്കപ്പെടുന്ന സുന്ദരനായ രാമാ കീർത്തിയും ദീർഘായുസ്സും ഗാഢമായ ഭക്തിയും ഏകാഗ്രമായ മനസ്സും ആരോഗ്യമുള്ള ശരീരവും എല്ലാം അങ്ങ് നൽകുന്നതാണല്ലോ |