ഏനാത്ത് പാലം
എം.സി. റോഡിൽ കല്ലടയാറിനു കുറുകേ പത്തനംതിട്ട–കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഒരു പാലമാണ് ഏനാത്ത് പാലം.[1][2] പാലം കുളക്കട, ഏനാത്ത് എന്നീ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
പാലത്തിന്റെ തകർച്ച
തിരുത്തുക1904 ൽ നിർമിച്ച പഴയ പാലത്തിന് ബ്രിട്ടിഷ് എൻജിനീയർമാർ പറഞ്ഞ ആയുസ്സ് 50 വർഷമായിരുന്നെങ്കിലും 93 വർഷം കഴിഞ്ഞാണ് പാലം കുലുങ്ങിയത്. തുടർന്നു നിർമ്മിച്ച പുതിയ പാലത്തിന് 30 വർഷമെങ്കിലും ആയുസ്സ് നിർണയിച്ചെങ്കിലും കണക്കു തെറ്റി. നായനാർ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന പിജെ ജോസഫ് 1998ലാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.[3] 18 വർഷം കഴിഞ്ഞപ്പോൾ 2017 ജനുവരി 10നു വൈകുന്നേരം ചെറിയ ശബ്ദത്തോടെ[4] ഉപരിതലത്തിലെ കൈവരികൾ അകന്നുമാറുകയായിരുന്നു.സമീപത്തുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ കുളക്കട കളയ്ക്കാട്ട് വീട്ടിൽ രഞ്ജിത് കുമാർ ആണ് പാലത്തിനു ഒരു വശത്തേക്കുള്ള ചെരിവ് ആദ്യം കണ്ടത്.തൊട്ടുപിന്നാലെ അദ്ദേഹം വാഹന ഗതാഗതം നിയന്ത്രിക്കുകയും പുത്തൂർ പോലീസിനെ അറിയിക്കുകയും ആയിരുന്നു. [5]എറണാകുളത്തുനിന്നെത്തിയ നീൽ അണ്ടർ വാട്ടർ സർവീസസിലെ അഞ്ചംഗ മുങ്ങൽ വിദഗ്ദ്ധർ പാലത്തിന്റെ അടിത്തറയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകർത്തി നടത്തിയ പരിശോധനയിലാണ് തൂണിന്റെ അടിത്തറ തകർന്നത് കണ്ടെത്തിയത്.[6] പാലത്തിന്റെ രണ്ടാമത്തെ പിയറിന്റെ അടിത്തറയായ ഇരട്ട കിണറിന്റെ കോൺക്രീറ്റ് സ്റ്റീനിംഗ് ഇളകിപ്പോയതായും, ദുർബലപ്പെട്ടതായും പരിശോധനയിൽ കണ്ടെത്തി. പാലത്തിനടിയിലെ നദിയിൽ മണലൂറ്റ് കാരണം [7]അടിത്തട്ടിൽ മണ്ണിന്റെ അളവ് കുറവുണ്ടായത് പാലം തകരാൻ കാരണമായിട്ടുണ്ടെങ്കിലും ചെന്നൈ ഐഐടിയിലെ പ്രൊഫസർ അരവിന്ദൻ നടത്തിയ പരിശോധനയിൽ പിയറിന്റെ ചരിവും പാലത്തിന്റെ ദുർബലസ്ഥിതിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. [8]
കെ.എസ്.ടി.പി.യുടെ കഴക്കൂട്ടം-അടൂർ മാതൃകാ സുരക്ഷാ ഇടനാഴിയുടെ ഭാഗമായി[9][10]4.75 കോടി രൂപയ്ക്കു പുനർനിർമ്മിക്കാനാണു തീരുമാനം. [11][12] ബലക്ഷയമുള്ള രണ്ട് തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനോടൊപ്പം തന്നെ മറ്റ് തൂണുകളുടെ കമ്പി തെളിഞ്ഞിരിക്കുന്ന ഭാഗവും ബീമുകളും ബലപ്പെടുത്തും. കൈവരികൾ നന്നാക്കി പെയിന്റടിക്കുകയും പൊളിഞ്ഞ് മാറിയ ഭാഗത്ത് പുതിയവ സ്ഥാപിക്കുകയും ചെയ്യും. കൂടാതെ പഴയ പാലത്തിന്റെ മുകളിൽ തെളിഞ്ഞിരിക്കുന്ന അടിത്തറകളും കൽക്കെട്ടും പൂർണ്ണമായും ഇളക്കി മാറ്റും. ബലക്ഷയമുള്ള രണ്ടും മൂന്നും തൂണുകളാണ് പൂർണ്ണമായും മാറ്റി സ്ഥാപിക്കുന്നത്. ജാക്കി ഉപയോഗിച്ച് പാലത്തിന്റെ മേൽഭാഗം ഉയർത്തിയശേഷം തകരാർ സംഭവിച്ച രണ്ട് മുന്ന് തൂണുകൾ പുനർനിർമ്മിക്കും. [13]ഈ കാലയളവിൽ പാലത്തിന് താങ്ങായി താൽക്കാലിക തൂണുകൾ സ്ഥാപിക്കും.[14][15]
അവലംബം
തിരുത്തുക- ↑ http://www.mathrubhumi.com/news/kerala/enathu-bridge-1.1650220
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-15. Retrieved 2017-01-27.
- ↑ http://malayalam.oneindia.com/news/kerala/repair-work-on-enathu-bridge-begins-162807.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-14. Retrieved 2017-01-27.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-17. Retrieved 2017-01-27.
- ↑ http://www.deshabhimani.com/news/kerala/news-pathanamthittakerala-14-01-2017/616811
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-08. Retrieved 2017-01-27.
- ↑ http://news.keralakaumudi.com/beta/news.php?NewsId=TlRWTTA0MTA3ODE=&xP=RExZ&xDT=MjAxNy0wMS0xOSAwMDoxMDowMA==&xD=MQ==&cID=Mw==
- ↑ http://www.manoramaonline.com/news/kerala/01-tvm-enath-bridge-work.html
- ↑ http://www.deshabhimani.com/news/kerala/enathu-bridge/616893
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-27. Retrieved 2017-01-27.
- ↑ http://www.deepika.com/localnews/Localdetailnews.aspx?id=390658&Distid=KL3
- ↑ http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=426690
- ↑ http://www.thejasnews.com/%E0%B4%8F%E0%B4%A8%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%82-4-75%E0%B4%95%E0%B5%8B%E0%B4%9F%E0%B4%BF-%E0%B4%B0%E0%B5%82%E0%B4%AA%E0%B4%AF%E0%B5%81%E0%B4%9F.html/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-26. Retrieved 2017-01-27.