ഏജന്റ് പർപ്പിൾ
മഴവില്‍ കളനാശിനികളിലെ ഒരു കളനാശിനി.
അമേരിക്കൻ സൈന്യം ഉപയോഗിച്ചിരുന്ന ശക്തിയേറിയ ഒരു കളനാശിനിയും ഇലനാശിനിയുമാണ് ഏജന്റ് പർപ്പിൾ. വിയറ്റ്നാം യുദ്ധകാലത്തെ കളനാശിനിയുദ്ധത്തിലാണ് ഇത് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. ഇത് സൂക്ഷിച്ചിരുന്ന ബാരലുകളിൽ ഉള്ള പർപ്പിൾ നിറത്തിലുള്ള വരകളിൽ നിന്നാണ് ഏജന്റ് പർപ്പിൾ എന്ന പേര് വന്നത്. മലയൻ അടിയന്തരാവസ്ഥയിൽ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന കളനാശിനികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവ നിർമ്മിച്ചത്. ഏജന്റ് ഓറഞ്ച് ഉൾപ്പെടുന്ന റെയിൻബോ ഹെർബിസൈഡുകളിൽ ഒന്നാണ് ഇത്. കാനഡയിലെ വനങ്ങളിലാണ് ഏജന്റ് ഓറഞ്ചും ഏജന്റ് പർപ്പിളും ഉപയോഗിച്ചത്.
ഏജന്റ് ഓറഞ്ചിനോട് സാദൃശ്യമുള്ള ഒരു രാസസംയുക്തമാണ് ഏജന്റ് പർപ്പിൾ. ഇവയിലെല്ലാം ഒരുകൂട്ടം കളനാശിനികളുടെ മിശ്രിതമാണ് ഉള്ളത്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകAgent Purple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.