തമിഴ്നാട്ടിലെ കാഞ്ചീപുരത്തു സ്ഥിതിചെയ്യുന്ന ഏറ്റവും പ്രാചീന ശിവക്ഷേത്രങ്ങളിലൊന്നാണ് ഏകാമ്രനാഥക്ഷേത്രം. ഈ ക്ഷേത്രത്തിലെ മണ്ണുകൊണ്ടുള്ള വിഗ്രഹമാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ആയതിനാൽ അഭിഷേകം പതിവില്ല. പല്ലവരാജാക്കന്മാരുടെ കാലത്ത് നിർമ്മിയ്ക്കപ്പെട്ടതാണ് ഈ ക്ഷേത്രം എന്നു കരുതപ്പെടുന്നു. ക്ഷേത്രത്തിലെ ശില്പവേലകളെ മുൻനിർത്തിയാണ് ഈ അനുമാനം.

പ്രത്യേകതകൾ

തിരുത്തുക

192 അടി അത്യുന്നതമായ ഗോപുരം ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് .കൃഷ്ണദേവരായർ പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഇത്.[1]

പുറംകണ്ണി

തിരുത്തുക
  1. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങൾ. എസ്.പി.സി.എസ്.2014 പേജ് 86,87.
"https://ml.wikipedia.org/w/index.php?title=ഏകാമ്രനാഥക്ഷേത്രം&oldid=3251429" എന്ന താളിൽനിന്ന് ശേഖരിച്ചത്