പ്രധാനലേഖനം ഘടനാവാദം

ഭാഷാപഠനത്തിലുള്ള രണ്ട് വ്യത്യസ്ത സമീപനങ്ങളാണ് ഏകകാലികവും(synchronic) ബഹുകാലികവുമായ (diachronic)പഠനങ്ങൾ. സ്വിസ് ഭാഷാശാസ്ത്രജ്ഞനായ ഫെർഡിനാൻഡ് ഡി സൊസ്യൂർ അവതരിപ്പിച്ച ഭാഷാപഠന സമീപന രീതികളാണ് ഇവ രണ്ടും. ഭാഷയുടെ ചരിത്രപരമായ പഠനമാണ് ബഹുകാലിക പഠനം. ഭാഷണത്തെ ഉപയോഗിച്ച് അതിനു പിന്നിലുള്ള വ്യവസ്ഥയെ പൂർണ്ണമായി പഠിക്കണമെങ്കിൽ ഭാഷാപഠനത്തിന് ഏകകാലികമായ പഠനമാണ് ആവശ്യമെന്ന് സസ്സൂർ വാദിച്ചു. ഒരു പ്രത്യേക ഭാഷയെ ഒരുപ്രത്യേകകാലത്തിൽ മാത്രം പ്രതിഷ്ഠിച്ച് പഠിക്കുന്ന സമീപനമാണ് ഏകകാലികമായ ഭാഷാപഠനത്തിന്റേത്. ഈ രീതിയിൽ പഠിച്ചാൽ മാത്രമേ ഭാഷാവ്യവസ്ഥയെ രൂപപ്പെടത്തിയിട്ടുള്ള ഘടനാപരമായ അംശങ്ങളെ ശരിയായി തിരിച്ചറിയാൻ കഴിയുകയുള്ളു. ഭാഷയുടെ ഉല്പത്തി, വികാസപരിണാമങ്ങൾ എന്നിവയെപ്പറ്റി പഠിച്ചു കൊണ്ടിരുന്ന സമകാലിക ഭാഷാവിജ്ഞാനീയത്തിന്റെ(philology)വഴിത്താരയെ നിരാകരിക്കുകയാണ് സൊസ്സൂർ ചെയ്തത്.

"https://ml.wikipedia.org/w/index.php?title=ഏകകാലികം/ബഹുകാലികം&oldid=2724326" എന്ന താളിൽനിന്ന് ശേഖരിച്ചത്