എ സ്റ്റോൺസ് ത്രോ എവേ
എ സ്റ്റോൺസ് ത്രോ എവേ സെബാസ്റ്റ്യൻ ഹിരിയാത് സംവിധാനവും ഛായഗ്രഹണവും നിർവഹിച്ച മെക്സിക്കൻ ചലചിത്രമാണ്.
കഥാസംഗ്രഹം
തിരുത്തുകമെക്സിക്കൻ മരുഭൂമിയിൽ തന്റെ ആടുകളുമായി വിരസ ജീവിതം നയിക്കുന്ന ആട്ടിടയനായ ജാസിന്റോ മെഡിനയ്ക്ക് ഒരു ദിവസം ഒരു കീ ചെയിൻ അരിസോണ മരുഭൂമിയിൽ നിന്നും വീണുകിട്ടുന്നു. ആ ചെയിനിൽ ആലേഖനം ചെയ്ത ഒരു ചിത്രം വീണ്ടും വീണ്ടും അവന്റെ സ്വപ്നത്തിൽ കടന്നുവരുന്നു. ആ വിലാസം തേടിപ്പിടിച്ച് അവൻ മരുഭൂമിയും അമേരിക്കൻ അതിർത്തിയും ഒളിച്ച് കടന്ന് ദീർഘയാത്രകൾ ചെയ്ത് നിരവധി സ്ഥലങ്ങളും സംഭവങ്ങളും പിന്നിട്ട് അവസാനം താൻ സ്വപ്നം കണ്ട സ്ഥലത്ത് എത്തുന്നു. അവിടെ കൊടും തണുപ്പിൽ പുതഞ്ഞ മഞ്ഞിൽ തനിക്കായി ഒരു നിധി കിടപ്പുണ്ടെന്നായിരുന്നു അവൻ സ്വപ്നത്തിൽ കണ്ടിരുന്നത്. പക്ഷെ യാത്രക്കൊടുവിൽ എല്ലാം വെറും സ്വപ്നം മാത്രമാണെന്ന് അവൻ തിരിച്ചറിയുന്നു.
പുരസ്കാരങ്ങൾ
തിരുത്തുക- 2011-ൽ നടന്ന പതിനാറാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നവാഗത സംവിധായകന്റെ മികച്ച ചിത്രത്തിനുള്ള രജത ചകോരം ഈ ചിത്രത്തിനു ലഭിച്ചു.