എ വാലിഡിക്ഷൻ: ഫർബിഡിങ് മോണിംഗ്

എ വാലിഡിക്ഷൻ: ഫർബിഡിങ് മോണിംഗ് ഇംഗ്ലീഷ് കവിയായ ജോൺ ഡൺ രചിച്ച ഒരു മെറ്റാഫിസിക്കൽ കാവ്യമാണ്. 1611-ലോ അല്ലെങ്കിൽ 1612 -ലോ ഡൺ കോണ്ടിനെന്റൽ യൂറോപ്പിലേയ്ക്ക് ഭാര്യയായ അന്നയെ പിരിഞ്ഞ് യാത്രപോകുന്ന വേളയിൽ അദ്ദേഹം എഴുതിയ കാവ്യമാണിത്. 1633 -ൽ ഗാനങ്ങളുടെയും ഗീതകങ്ങളുടെയും കൂട്ടത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച എ വാലിഡിക്ഷൻ (ഒരു യാത്രയയപ്പ്) 36 വരികളുള്ള ഒരു പ്രേമകാവ്യമാണ്. ഈ കാവ്യം പ്രസിദ്ധീകരിച്ച് രണ്ടു വർഷങ്ങൾക്കുശേഷം അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞിരുന്നു.

എ വാലിഡിക്ഷൻ: ഫർബിഡിങ് മോണിംഗ് 
by ജോൺ ഡൺ
ജോൺ ഡൺ, "എ വാലിഡിക്ഷൻ: ഫർബിഡിങ് മോണിംഗ്"
Languageഇംഗ്ലീഷ്
Subject(s)Love, sexuality, religion, death
Genre(s)Satire, love poetry, elegy, sermons

കാലഘട്ടത്തിന്റെ ഭാഗമായ രണ്ടു കമിതാക്കളാണ് എ വാലിഡിക്ഷൻ: ഫർബിഡിങ് മോണിംഗ് എന്ന കാവ്യത്തിലെ പ്രതിപാദ്യ വിഷയം. ദമ്പതികൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഭാവനാഗീതങ്ങളാണ് ഈ കാവ്യം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. എ വാലിഡിക്ഷൻ: ഓഫ് മൈ നെയിം ഇൻ ദ വിൻഡോ, ഹോളി സോണറ്റ്സ്, എ വാലിഡിക്ഷൻ: ഓഫ് വീപിങ് തുടങ്ങിയ അദ്ദേഹത്തിന്റെ സൃഷ്ടികളിലെല്ലാം തന്നെ പ്രതിപാദ്യ വിഷയം ഒന്നുതന്നെയാണെന്ന് നിരൂപകർ വിലയിരുത്തുന്നു.

ഡണ്ണിന്റെ ഭാവനകളിലെ നവീനതയും സംഗീതാദി സുന്ദരകലകളിലുള്ള പ്രാവീണ്യവും അക്കാലത്തെ മറ്റുകവികളുടെ രചനകളിൽ നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തി പ്രശംസയ്ക്കു പാത്രമാക്കുന്നു. [1]ഇംഗ്ലീഷ് കവിതകളിൽ ഡണ്ണിന്റെ ഭാവനാഗീതങ്ങൾ എക്കാലവും അറിയപ്പെടുന്ന നിലനിൽക്കുന്ന ഗീതങ്ങളാണ്.[2]

പശ്ചാത്തലം

തിരുത്തുക

1572 ജനുവരി 21 ന് മാതാപിതാക്കളുടെ ആറുമക്കളിൽ മൂന്നാമനായി ലണ്ടനിലാണ് ജോൺ ഡൺ ജനിച്ചത്. മാതാവ് എലിസബത്തും, പിതാവായ ജോൺ ഡൺ ലണ്ടനിലെ ഇരുമ്പായുധ വ്യാപാരിയും വർഷിപ്ഫുൾ കമ്പനി ഓഫ് അയൺമോങേഴ്സ് എന്ന ഇരുമ്പായുധ നിർമ്മാണസ്ഥാപനങ്ങളിലൊന്നിലെ സൂപ്പർവൈസറുമായിരുന്നു.[3] ഡണിന് നാലുവയസ്സുള്ളപ്പോൾ പിതാവ് മരിക്കുകയും തുടർന്ന് ഏതാനും മാസങ്ങൾക്കുശേഷം അമ്മ സമ്പന്നനായ ഡോക്ടർ ജോൺ സിമിങ്ങ്‌സിനെ പുനർവിവാഹം ചെയ്യുകയും ചെയ്തു. കുടുംബം ഭദ്രമായെങ്കിലും ഡൺ തന്റെ പിതാവിന്റെ പേരിലറിയപ്പെടാനാണാഗ്രഹിച്ചത്. ഡണിന്റെ ആദ്യകാല കവിതയിൽ ഡൺ രണ്ടാനച്ഛനെ പുറത്തുള്ളയാൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഡൺ അദ്ദേഹത്തിൽ നിന്ന് യാതൊരുവിധ ആനുകൂല്യങ്ങളും വാങ്ങാൻ തയ്യാറായിരുന്നില്ല. [4]

പതിനൊന്നു വയസ്സുള്ള ഡൺ, ഓക്സ്‌ഫോർഡിൽ ഇന്നത്തെ ഹെർട്ട്‌ഫോർഡ് കോളജായ ഹാർട്ട് ഹാളിൽ പഠനം തുടങ്ങി. അവിടെ മൂന്നുവർഷത്തെ പഠനത്തിനുശേഷം അദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിൽ ചേർന്ന് മൂന്നുവർഷം കൂടി പഠിച്ചു. ലിൻകൻസ് ഇന്നിലും ഇൺ ഓഫ് കോർട്ടിലും സമയം ചിലവഴിക്കുന്നതിനിടയിൽ ചരിത്രത്തിലും, മതവിശ്വാസങ്ങളിലും, കവിതകളും, മനുഷ്യ ഭാഷകളിലും അറിവ് നേടാൻ ശ്രമിച്ചു. [5]ലിൻകൻസ് ഇന്നിൽ വച്ചാണ് ഡൺ ആദ്യത്തെ കവിത എഴുതിയത്. ഡണിന്റെ ജീവിതത്തിന്റെ അടയാളമായാണ് ഈ കവിതയെ കാണാൻ കഴിയുന്നത്.[6]

1597നവംബറിൽ ഡൺ തോമസ് എഗേർട്ടൻ പ്രഭുവിന്റെ ചീഫ് സെക്രട്ടറിയായി. പെട്ടെന്നുതന്നെ അദ്ദേഹത്തിന്റെ ആനി മോർ എന്ന അനന്തരവളെ കണ്ടുമുട്ടുകയും ചെയ്തു.[7]പരിചയപ്പെടൽ കഴിഞ്ഞ്1599 ആയപ്പോഴേയ്ക്കും അവർ കൂടുതൽ അടുത്തു. 1600 ലെ വേനൽക്കാലം അവരുടെ പ്രണയത്തിന്റെ തീവ്രത കൂട്ടി. കത്തുകൾ പരസ്പരം കൈമാറുന്നതിനിടയിൽ ആനിയുടെ പിതാവായ സർ ജോർജ്ജ് മൂറിന് സംശയം തോന്നുകയും അദ്ദേഹം അത് തിരിച്ചറിയുകയും ചെയ്തു. അദ്ദേഹം ആനിയെ എഗേർട്ടനരികിൽ നിന്ന് മാറ്റി.[8]എങ്കിലും രണ്ടുപേരും രഹസ്യമായി വിവാഹം കഴിച്ചു.1602-ൽ മാത്രമാണ് മൂറിന് മനസ്സിലാക്കാൻ കഴിഞ്ഞത്. കാനൻ നിയമം തെറ്റിച്ചതിന് അദ്ദേഹം ഡണിനെ ഫ്ലീറ്റ് പ്രിസണിലേയ്ക്ക് അയച്ചു. നിരവധി പ്രാവശ്യം ആവശ്യപ്പെട്ടതനുസരിച്ച് എഗേർട്ടൻ ഡണിനെ സ്വതന്ത്രനാക്കാൻ അനുവദിച്ചു. ജയിലിൽ നിന്ന് മോചിതനായതിനുശേഷം വിവാഹം നിയമവിധേയമാക്കാൻ എഗേർട്ടന് എഴുതി. [9]എ വാലിഡിക്ഷൻ 1611 അല്ലെങ്കിൽ 1612-ൽ എഴുതുമ്പോൾ ആനി പൂർണ്ണഗർഭിണിയായിരുന്നു.[10][11]

പ്രതിപാദ്യ വിഷയം

തിരുത്തുക

എ വാലിഡിക്ഷൻ' ഒരു പ്രണയകാവ്യമാണ്. അരിസോണ സർവ്വകലാശാലയിലെ പ്രൊഫസർ ആയ മെഗ് ലോട്ടാ ബ്രൗൺ കവിത മുഴുവനും ശ്രദ്ധിക്കുകയും അദ്ദേഹം അതിനെ നോക്കി കാണുകയു ചെയ്തു. ഈ കവിതയുടെ അവസാന മൂന്നു സ്റ്റാൻസകൾ പരസ്പരം വളരെയധികം സാദൃശ്യം പുലർത്തുന്നു. മാറുന്ന കാലങ്ങളോ, സാഹചര്യങ്ങളോ പ്രണയത്തിന്റെ തീവ്രതയ്ക്ക് വ്യത്യാസം വരുത്താൻ കാരണമാകുന്നില്ല എന്ന പ്രമേയമാണ് ഈ പ്രണയകാവ്യത്തിൽ നിറഞ്ഞുനിൽക്കുന്നത്. [12]യാത്ര പുറപ്പെടുമ്പോൾ ഡണിനെ മരണഭയം വേട്ടയാടുന്ന പ്രമേയമാണ് അക്സഹ് ഗൈബോറി എ വാലിഡിക്ഷൻ എന്ന കവിതയിൽ ഉള്ളതായി എടുത്തുകാണിക്കുന്നത്. ആഘോഷിക്കപ്പെടേണ്ടുന്ന ലൈംഗികതയിൽ കുറച്ച് ത്യാഗം ചെയ്യേണ്ടി വരുന്നതിനെക്കുറിച്ചും പ്രമേയ വിഷയമായി തീർന്നിട്ടുണ്ട്.[13]

ഡണിന്റെ ആദ്യകാല കവിതയായ എ വാലിഡിക്ഷൻ: ഓഫ് മൈ നെയിം ഇൻ ദ വിൻഡോയിലും, എ വാലിഡിക്ഷൻ: ഫർബിഡിങ് മോണിംഗ് ലും കാണപ്പെടുന്നത് ഒരേ പ്രമേയം ആണെന്ന് ടർഗൊഫ് വാദിക്കുന്നു. ഒന്നിലെ ആരംഭ സ്റ്റാൻസയും മറ്റൊന്നിന്റെ അവസാന സ്റ്റാൻസയും ഒന്നാണെന്നും രണ്ടിലും മരിക്കാൻ പോകുന്ന ഒരു മനുഷ്യനായിട്ടാണ് ഡൺ സ്വയം കാണുന്നതെന്നും അദ്ദേഹം വിലയിരുത്തുന്നു.[14] ജെ.ഡി. ജാൺ എ വാലിഡിക്ഷൻ: ഫർബിഡിങ് മോണിംഗ്നെ ഹോളി സോണറ്റ്സ്,ഡൺന്റെ മെഡിറ്റേഷൻIII എന്നിവയുമായി താരതമ്യം ചെയ്ത് കോളേജിലെ ലിറ്ററേച്ചർ ജേർണലിൽ എഴുതുകയുണ്ടായി. [15]കരോൾ മാർക്ക്സ് സിചെർമാൻ എ വാലിഡിക്ഷൻ: ഓഫ് വീപിങ്മായി ഇതിനെ താരതമ്യം ചെയ്യുന്നു. മോണിംഗ്ൽ ആരംഭിക്കുന്നത് വീപിങ്ൽ സ്നേഹബന്ധം അവസാനിക്കുന്നു. ഇതിലെ കണ്ണുനീർ ഡണും ഭാര്യയും ഒന്നിക്കുന്നതിന് പ്രണയത്തിന്റെ കാലാവസ്ഥ അവർക്ക് അനുകൂലമായിരുന്നില്ല എന്ന് മനസ്സിലാക്കാൻ കഴിയുന്നു.[16]

ഗ്രന്ഥസൂചിക

തിരുത്തുക
  • Brown, Meg Lota (1995). Donne and the politics of conscience in early modern England. BRILL. ISBN 90-04-10157-8. {{cite book}}: Invalid |ref=harv (help)
  • Carey, John (2008). John Donne: Life, Mind and Art. Faber and Faber. ISBN 978-0-571-24446-1. {{cite book}}: Invalid |ref=harv (help)
  • Colclough, David (2003). John Donne's professional lives. DS Brewer. ISBN 0-85991-775-4. {{cite book}}: Invalid |ref=harv (help)
  • DiPasquale, Theresa M. (2001). Literature & Sacrament: The Sacred and the Secular in John Donne. James Clarke & Co. ISBN 0-227-67967-9. {{cite book}}: Invalid |ref=harv (help)
  • Guibbory, Achsah (2006). "Erotic Poetry". In Achsah Guibbory (ed.). The Cambridge Companion to John Donne. Cambridge University Press. ISBN 978-0-521-54003-2. {{cite book}}: Invalid |ref=harv (help)
  • Harpham, Geoffrey Galt (2009). Glossary of Literary Terms. Cengage Learning. ISBN 1-4130-3390-3. {{cite book}}: Invalid |ref=harv (help)
  • Jahn, J.D. (1978). "The Eschatological Scene of Donne's "A Valediction: Forbidding Mourning"". College Literature. 5 (1). West Chester University of Pennsylvania. ISSN 0093-3139. {{cite journal}}: Invalid |ref=harv (help)
  • Ousby, Ian (1993). The Cambridge guide to literature in English. Cambridge University Press. ISBN 0-521-44086-6. {{cite book}}: Invalid |ref=harv (help)
  • Redpath, Theodore (1967). The Songs and Sonnets of John Donne (3rd ed.). Taylor & Francis. ISBN 978-0-416-69660-8. {{cite book}}: Invalid |ref=harv (help)
  • Rudnytsky, Peter L. (1982). ""The Sight of God": Donne's Poetics of Transcendence". Texas Studies in Literature and Language. 24 (2). University of Texas Press. {{cite journal}}: Invalid |ref=harv (help)
  • Sicherman, Carol Marks (1971). "Donne's Discoveries". Studies in English Literature, 1500–1900. 11 (1). Rice University. ISSN 0039-3657. {{cite journal}}: Invalid |ref=harv (help)
  • Stubbs, John (2007). Donne: The Reformed Soul. Penguin Books. ISBN 978-0-14-101717-4. {{cite book}}: Invalid |ref=harv (help)
  • Targoff, Ramie (2008). John Donne, Body and Soul. University of Chicago Press. ISBN 0-226-78978-0. {{cite book}}: Invalid |ref=harv (help)
  • Tiempo, Edith L. (1993). Introduction to Poetry. Rex Bookstore, Inc. ISBN 971-23-1205-4. {{cite book}}: Invalid |ref=harv (help)
  1. Ousby 1993, p. 198.
  2. Harpham 2009, p. 54.
  3. Carey 2008, p. 15.
  4. Stubbs 2007, p. xvii.
  5. Stubbs 2007, p. 5.
  6. Stubbs 2007, p. 28.
  7. Colclough 2003, p. 51.
  8. Colclough 2003, p. 54.
  9. Colclough 2003, p. 61.
  10. Brown 1995, p. 134.
  11. Redpath 1967, p. xxvii.
  12. Brown 1995, p. 133.
  13. Guibbory 2006, p. 143.
  14. Targoff 2008, p. 71.
  15. Jahn 1978, p. 36.
  16. Sicherman 1971, p. 79.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ എ വാലിഡിക്ഷൻ: ഫർബിഡിങ് മോണിംഗ് എന്ന താളിലുണ്ട്.