എ മോഡേൺ ക്രോണിക്കിൾ
എ മോഡേൺ ക്രോണിക്കിൾ അമേരിക്കൻ എഴുത്തുകാരനായ വിൻസ്റ്റൺ ചർച്ചിൽ 1910 ൽ എഴുതിയതും അക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതുമായ നോവലാണ്.[1] ഈ നോവൽ, വ്യവസായവൽക്കരണത്തിൻറെയും കമ്പോള മത്സരങ്ങളുടെയും ലോകത്ത് ആധുനിക സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, വിവാഹമോചനത്തിൻറെ ദോഷവശങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ആഴത്തിൽ പ്രതിപാദിക്കുന്നു.
കർത്താവ് | വിൻസ്റ്റൺ ചർച്ചിൽ |
---|---|
ചിത്രരചയിതാവ് | ജെ.എച്ച്. ഗാർഡ്നർ സോപർ |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
പ്രസാധകർ | മാക്ക്മിലൻ പ്ബ്ലിഷേഴ്സ് |
പ്രസിദ്ധീകരിച്ച തിയതി | മാർച്ച് 1910 |
മാധ്യമം | അച്ചടി |
ഏടുകൾ | 524 |
സമൂഹത്തിലെ ഉന്നത ശ്രേണികളിലേയ്ക്കു പിടിച്ചു കയറാനുള്ള ഉദ്യമത്തിനിടയിൽ ഹൊനൊര ലെഫിംഗ്‍വെൽ അവരുടെ ഓഹരി ദല്ലാളായ ഭർത്താവിനെ ഉപേക്ഷിച്ച് പരമ്പരാഗത സ്വത്തും ഉയർന്ന സാമൂഹിക പദവിയുമുള്ള ഒരാളെ വിവാഹം കഴിക്കുകയും ചെയ്യുന്നിനെ തുടർന്നുണ്ടാകുന്ന സംഭവപരമ്പരകളാണ് നോവലിന്റെ ഇതിവൃത്തം.