മുതിർന്ന മലയാളം പത്രപ്രവർത്തകനായിരുന്നു എ. സഹദേവൻ. അദ്ദേഹം ഇന്ത്യാവിഷൻ ടി.വി. ചാനലിലെ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തിതിട്ടുണ്ട്. പ്രസ്സ് അക്കാദമിയുടെ ഫാക്കൽറ്റിയിലും ഇദ്ദേഹം അംഗമായിരുന്നു.[1] വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

എ. സഹദേവൻ

ജീവിതരേഖ തിരുത്തുക

പാലക്കാട് സ്വദേശിയായായ സഹദേവൻ കോഴിക്കാട് കരുവശേരിയിലായിരുന്നു താമസിച്ചിരുന്നത്.[2] അദ്ദേഹത്തിനും ഭാര്യ പുഷ്പക്കും ഒരു മകളുണ്ട്.[3]

2022 മാർച്ച് 27 ന് അദ്ദേഹം അന്തരിച്ചു.

ഔദ്യോഗിക ജീവിതം തിരുത്തുക

1982 ൽ മാതൃഭൂമിയിൽ പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2003-ൽ ഇന്ത്യാവിഷൻ ചാനലിൽ പ്രോഗ്രാം കൺസൽട്ടന്റായി. പ്രസ് അക്കാദമി ഫാക്കൽറ്റി ആയിരുന്ന അദ്ദേഹം മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ (മാസ്കോം) പ്രഫസർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഇന്ത്യ വിഷൻ ചാനലിലെ കലാമൂല്യമുള്ള വിദേശ സിനിമകളെ നിരൂപണം ചെയ്യുന്ന 24 ഫ്രെയിംസ്, സഫാരി ടി.വി ചാനലിലെ വേൾഡ് വാർ II എന്നീ പരിപാടിയുടെ അവതാരകനായിരുന്നു.[3][4] 2016 ഇന്ത്യൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര ഡോക്യുമെന്ററി വിഭാഗത്തിൽ ജൂറിയായും സഹദേവൻ സേവനമനുഷ്ടിച്ചിട്ടുണ്ട്.[2]

കൃതികൾ തിരുത്തുക

  • കാണാതായ കഥകൾ (ചെറുകഥാ സമാഹാരം)[3]

പുരസ്കാരങ്ങൾ തിരുത്തുക

  • മികച്ച കോംപയററിനു നൽകുന്ന 2010-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് [5].
  • ടെലിവിഷൻ ചേമ്പറിന്റെ മികച്ച സിനിമാധിഷ്ഠിത പരിപാടിക്കുള്ള അവാർഡും 24 ഫ്രെയിംസ് എന്ന പരിപാടിയുടെ അവതരണത്തിന് ലഭിച്ചിട്ടുണ്ട്[6].
  • ചലച്ചിത്രങ്ങളെപ്പറ്റി ഇദ്ദേഹം അവതരിപ്പിക്കുന്ന പരിപാടിയായ 24 ഫ്രെയിംസിന് 2012-ലെ മികച്ച ഇൻഫോടെയിൻമെന്റ് പരിപാടിക്കുള്ള ഏഷ്യാവിഷൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്[7]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. പ്രസ്സ് അക്കാദമിയുടെ വെബ് സൈറ്റ് ഫാക്കൽറ്റി പട്ടിക
  2. 2.0 2.1 "Andoor Sahadevan | മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സഹദേവൻ അന്തരിച്ചു". 2022-03-27. Retrieved 2022-03-27.
  3. 3.0 3.1 3.2 "മുതിർന്ന മാധ്യമ പ്രവർത്തകനും മാസ്കോം പ്രഫസറുമായ എ.സഹദേവൻ അന്തരിച്ചു". Retrieved 2022-03-27.
  4. "മാധ്യമപ്രവർത്തകൻ ആണ്ടൂർ സഹദേവൻ അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2022-03-27.
  5. "മാതൃഭൂമി വാർത്ത". Archived from the original on 2011-01-22. Retrieved 2012-12-24.
  6. സിഫി.കോം[പ്രവർത്തിക്കാത്ത കണ്ണി]
  7. വാർത്ത Archived 2012-06-29 at the Wayback Machine. ഇന്ത്യാവിഷന് നാലു പുരസ്കാരം

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എ._സഹദേവൻ&oldid=4024025" എന്ന താളിൽനിന്ന് ശേഖരിച്ചത്