എ. ജെ. ക്രോനിൻ
സ്കോട്ലന്റിലെ നോവലിസ്റ്റും വൈദ്യശാസ്ത്രവിദഗ്ദ്ധനും ആയിരുന്നു ആർച്ചിബാൾഡ് ജോസഫ് ക്രോനിൻ (ജീവിതകാലം: 1896 ജൂലൈ 19 – 1981 ജനുവരി 6). അദ്ദേഹത്തിന്റെ ലോകപ്രശസ്തമായ നോവലാണ് ദ സിറ്റാഡൽ. സ്കോട്ട്‌ലൻഡിലുള്ള ഒരു ഖനിക്കടുത്തുള്ള ഗ്രാമത്തിൽ ജീവിച്ച ഒരു ഡോക്ടർ പെട്ടെന്ന് ലണ്ടനിലേയ്ക്ക് തന്റെ ഉദ്യോഗാർത്ഥം താമസം മാറുന്നതും തുടർന്നുള്ള സംഭവങ്ങളും വിവരിക്കുന്നതാണീ നോവൽ. മെഡിക്കൽ എത്തിക്സിനെപ്പറ്റിയുള്ള അന്നത്തെ പുതുമയുള്ള പല ആശയങ്ങളും ജനമനസ്സിലും അധികാരികളിലും എത്തുവാൻ ഈ നോവൽ കാരണമായി.
എ. ജെ. ക്രോനിൻ, MD | |
---|---|
ജനനം | ആർച്ചിബാൾഡ് ജോസഫ് ക്രോനിൻ 19 ജൂലൈ 1896 കാർഡ്രോസ്, സ്കോട്ട്ലൻഡ് |
മരണം | 6 ജനുവരി 1981 മോണ്ട്ര്യൂ, സ്വിറ്റ്സർലൻഡ് | (പ്രായം 84)
തൊഴിൽ | ഫിസിഷ്യൻ, നോവലിസ്റ്റ് |
ബാല്യകാലം
തിരുത്തുകക്രോനിൻ ഡൺബാർട്ടൺ ഷയറിലെ കാർഡ്രൊസ്സിൽ റോസ്ബാങ്ക് കോട്ടേജിൽ ആണു ജനിച്ചത്. മാതാവ്: ജെസ്സി ക്രോനിൻ; പിതാവ്: പാട്രിക് ക്രോനിൻ.
പുരസ്കാരങ്ങൾ
തിരുത്തുക- National Book Award (U.S.), Favorite Novel of 1937, for The Citadel