എ.കെ. പത്മനാഭൻ

(എ. കെ. പത്മനാഭൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയിലെ ഒരു പ്രമുഖ ട്രേഡ് യൂണിയൻ പ്രവർത്തകനും സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റുമാണ് ആമന്ത്ര കേളോത്ത് പത്മനാഭൻ എന്ന എ. കെ. പത്മനാഭൻ.[1][2] എ കെ പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. തലശ്ശേരി സ്വദേശിയായ ഇദ്ദേഹം ദീർഷകാലമായി തമിഴ്നാട് കേന്ദ്രീകരിച്ച് തൊഴിലാളി സംഘടനാ പ്രവർത്തനം നടത്തിവരുകയാണ്. സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ അംഗമാണ്.[3]

ജീവിതരേഖ

തിരുത്തുക

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിലെ വേളാപുരത്താണ് ജനിച്ചു. എസ്എസ്എൽസി പരീക്ഷയെഴുതി ഫലം വരുംമുമ്പ് 1962ൽ മദിരാശിയിലേക്ക് വണ്ടികയറി.സർ സത്യരാജ കോളേജിൽ മൂന്നാം ഗ്രൂപ്പിൽ പഠനം. പൂർത്തിയാക്കി അശോക് ലയലൻഡ് കമ്പനിയിൽ അപ്രന്റീസ് ആയി ചേർന്നു. 1968ൽ സിപിഐ എം തിരുവട്ടിയൂർ ടൗൺകമ്മിറ്റി അംഗമായി. അശോക് ലയലൻഡിലെ തൊഴിൽ പ്രശ്നങ്ങളെ തുടർന്ന് പ്രൊഡക്ഷൻ മാനേജരെ അടിച്ചെന്ന കള്ളക്കേസിൽ ജോലി നഷ്ടപ്പെട്ടതോടെ മുഴവൻസമയ പാർടി-ട്രേഡ് യൂണിയൻ പ്രവർത്തകനായി. 1973ൽ സിഐടിയു ചെന്നൈ ജില്ലാ ജോയന്റ് സെക്രട്ടറിയായ പത്മനാഭൻ 1991ൽ കേന്ദ്ര സെക്രട്ടറിയും 2010ൽ പ്രസിഡന്റുമായി.[4]

എ.കെ.പി. നിലവിൽ വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് വൈസ് പ്രസിഡന്റ് കൂടിയാണ്.[5]

  1. http://www.indianexpress.com/news/padmanabhan-replaces-pandhe-as-citu-chief/593520/
  2. http://www.deshabhimani.com/newscontent.php?id=72848
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-12. Retrieved 2011-10-17.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-03. Retrieved 2012-03-25.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-26. Retrieved 2012-02-26.
"https://ml.wikipedia.org/w/index.php?title=എ.കെ._പത്മനാഭൻ&oldid=3625775" എന്ന താളിൽനിന്ന് ശേഖരിച്ചത്