എ.എൻ. നമ്പൂതിരി

(എ. എൻ. നമ്പൂതിരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളീയനായ പ്രമുഖ സസ്യശാസ്ത്രജ്ഞനും ശാസ്ത്രസാഹിത്യകാരനും ആണ് എ. എൻ. നമ്പൂതിരി.

എ. എൻ. നമ്പൂതിരി
തൊഴിൽസസ്യശാസ്ത്രജ്ഞൻ, ശാസ്ത്രസാഹിത്യകാരൻ
ദേശീയത ഇന്ത്യ
രക്ഷിതാവ്(ക്കൾ)ചന്ദ്രമനയിൽ നാരായണൻ നമ്പൂതിരി - ദേവകി അന്തർജനം

ജീവചരിത്രം

തിരുത്തുക

1930 ജൂലൈ 30-ന് പത്തനംതിട്ട ജില്ലയിലെ അഴൂർ എന്ന സ്ഥലത്ത് 'ചന്ദ്രമന'യിൽ നാരായണൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനിച്ചു.

വിദ്യാഭ്യാസം

തിരുത്തുക

പ്രാഥമിക വിദ്യാഭ്യാസം പത്തനംതിട്ടയിലും ഹൈസ്കൂൾ വിദ്യാഭ്യാസം കൊട്ടാരക്കരയ്ക്കടുത്തുള്ള കുളക്കടയിലുമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദ-ബിരുദാനന്തര ബിരുദങ്ങൾ നേടിയശേഷം, അവിടെത്തന്നെ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അമേരിക്കയിലെ മിഷിഗൻ സർവകലാശാലയിൽ നിന്നാണ് പിഎച്ച്.ഡി. ബിരുദം കരസ്ഥമാക്കിയത്. ന്യൂറോസ്പോറയിലെ കോശവിഭജനം എന്നതായിരുന്നു ഗവേഷണവിഷയം.

പുരസ്കാരങ്ങൾ

തിരുത്തുക
  1. 1995 - കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ഏറ്റവും നല്ല ബാലസാഹിത്യ കൃതി - കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും
  2. 1998 - കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം / വൈജ്ഞാനികസാഹിത്യം - പരിണാമത്തിൻറെ പരിണാമം[1][2]
  3. മിഷിഗൻ സർവകലാശാലയുടെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഹൊറാസ് എച്ച്. റാക്കാം (Horas H.Raccam)
  1. കല്ലും പുല്ലും കടുവയും 1979
  2. കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും 1994
  3. ജീവകോശം
  4. ജീവൻ: ഉദ്ഭവവും വികാസവും#
  5. ജീവലോകത്തിലെ വിസ്മയങ്ങൾ 1997
  6. ജീവലോകം, വൈവിധ്യവും വിനാശവും 1999
  7. ഡാർവിൻ ഫ്രോയ്ഡ്‌, മെൻസൽ 1981
  8. ഡോളിയും പോളിയും ബയോളജിയും 1998
  9. പരിണാമത്തിന്റെ പരിണാമം 1997
  10. വെള്ളയുടെ ചരിത്രം
  11. വൈവിധ്യവും വിനാശവും
  12. സയൻസ് ഫിക്ഷൻ
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  2. വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=എ.എൻ._നമ്പൂതിരി&oldid=3625765" എന്ന താളിൽനിന്ന് ശേഖരിച്ചത്