വലത്തേ ഏട്രിയത്തിന്റെ പിൻഭിത്തിയിൽ ത്രിദളവാൽവിന് തൊട്ടുപിന്നിലായി കാണപ്പെടുന്ന ഭാഗമാണ് ഏട്രിയോവെൻട്രിക്കുലാർ അഥവാ A-V നോഡ്. ഇടത്തേ വാഗസ് നാഡി ഇതിലേയ്ക്ക് വന്നുചേരുന്നു. എസ്.ഏ. നോഡിന്റെ ഘടന തന്നെയാണിതിനെങ്കിലും P കോശങ്ങളുടെ എണ്ണത്തിൽ കുറവുണ്ട്. ഏട്രിയങ്ങളും വെൻട്രിക്കിളുകളും ഏട്രിയോ വെൻട്രിക്കുലാർ ഭിത്തിമൂലം പരസ്പരം വേർതിരിയപ്പെട്ടിട്ടുള്ളതിനാൽ ഏട്രിയത്തിനും വെൻട്രിക്കിളുകൾക്കുമിടയിൽ ആവേഗസഞ്ചാരത്തിനുള്ള ഒരേയൊരു മാർഗ്ഗമാണ് ഏ.വി.നോഡും ബണ്ടിൽ ഓഫ് ഹിസും. ഏ.വി.നോഡിലെത്തുന്ന ആവേഗങ്ങൾ 0.08 മുതൽ 0.1 സെക്കൻഡുകൾ അവിടെ താമസിച്ച ശേഷമാണ് ബണ്ടിൽ ഓഫ് ഹിസിലേയ്ക്ക് അയയ്ക്കപ്പെടുന്നത്.(AV നോഡൽ ഡിലേ). ഇത് ഏട്രിയത്തിലെ മുഴുവൻ രക്തവും വെൻട്രിക്കിളുകളിലേയ്ക്കൊഴുകുന്നത് ഉറപ്പുവരുത്തുന്നു. കുറഞ്ഞ സംവഹനപ്രവേഗവും കനക്കുറവുള്ള തന്തുക്കളും ബഹുശാഖാസ്വഭാവവും സമീപസ്ഥകോശങ്ങൾക്കിടയ്ക്ക് ചുരുക്കം ഗ്യാപ്പ് ജങ്ഷനുകൾ മാത്രമുള്ളതും ഇതിന് കാരണമാകുന്നു.

ഏട്രിയോവെൻട്രിക്കുലാർ നോഡ്
ഹൃദയത്തിലെ ആവേഗപ്രസരണ വ്യവസ്ഥ. AV നോഡ് കാണുക
ഹൃദയത്തിലെ ആവേഗപ്രസരണ വ്യവസ്ഥ
ലാറ്റിൻ നോഡസ് ഏട്രിയോവെൻട്രിക്കുലാരിസ്
ശുദ്ധരക്തധമനി ഏട്രിയോവെൻട്രിക്കുലാർ നോഡൽ ധമനി
Dorlands/Elsevier n_09/12576113

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എ.വി._നോഡ്&oldid=1936315" എന്ന താളിൽനിന്ന് ശേഖരിച്ചത്