എ.കെ.എം.എച്ച്.എസ്.എസ്, പൂച്ചട്ടി
തൃശ്ശൂരിലെ നടത്തറ പഞ്ചായത്തിൽ 1953-ൽ രൂപവൽക്കരിച്ച ഒരു പ്രൈവറ്റ് സ്‌കൂളാണ് അയ്യപ്പത്ത് കൊച്ചുകുട്ടൻ മെമ്മോറിയൽ സ്ക്കൂൾ എന്ന ഈ വിദ്യാലയം. നടത്തറ പഞ്ചായത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.[1]
ചരിത്രം
തിരുത്തുകനടത്തറ ഗ്രാമപഞ്ചായത്തിന്റ ഹൃദയ ഭാഗത്തുളള പൂച്ചെട്ടിയിൽ 1953-ൽ ശ്രീ അയ്യപ്പത്ത് കൊച്ചുകുട്ടൻ എന്ന ആൾ കുട്ടികൾക്ക് ഒരു നല്ല വിദ്യാദ്യാസം നൽകണമെന്ന ഉദ്ദേശ്യത്തോടുകൂടി ഒരു മിഡിൽ സ്കുൾ ആരംഭിച്ചു. പിന്നീട് ഈ സ്കുൾ യു.പി.എസ്. നടത്തറ എന്ന പേരിൽ അറിയപെട്ടു.ഇന്ത്യ യുടെ ദേശിയ വിദ്യാഭ്യാസനയത്തിൻറഭാഗമായി സംസ്ഥാനത്ത് 88 സകൂളുകൾക്ക് ഹയർസെക്കഡറി കോഴ്സ് അനുവദിച്ചപ്പോൾ 1990 -91ൽ വിദ്യാഭ്യാസ വർഷത്തീൽ എ.കെ.എം.ഹൈസ്കൂൾ എ കെ.എം ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി. നടത്തറ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർസെക്കണ്ടറി സ്കൂളുമാണ് ഇത്.
ഭൗതികസൗകര്യങ്ങൾ
തിരുത്തുകമൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
തിരുത്തുക- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ് പ്രവർത്തനങ്ങൾ.
- ഗാന്ധി ദർശൻ
- കാർഷിക ക്ല ബ്
- കൺസ്യൂമർ ക്ല ബ്
- സൂരക്ഷാ ക്ല ബ്
- ഹെൽപ്പ് ഡെസ്ക്
- ജൂനിയർ റെഡ് ക്രോസ്