എ.എൻ. നമ്പൂതിരി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളീയനായ പ്രമുഖ സസ്യശാസ്ത്രജ്ഞനും ശാസ്ത്രസാഹിത്യകാരനും ആണ് എ. എൻ. നമ്പൂതിരി.
എ. എൻ. നമ്പൂതിരി | |
---|---|
തൊഴിൽ | സസ്യശാസ്ത്രജ്ഞൻ, ശാസ്ത്രസാഹിത്യകാരൻ |
ദേശീയത | ഇന്ത്യ |
രക്ഷിതാവ്(ക്കൾ) | ചന്ദ്രമനയിൽ നാരായണൻ നമ്പൂതിരി - ദേവകി അന്തർജനം |
ജീവചരിത്രം
തിരുത്തുക1930 ജൂലൈ 30-ന് പത്തനംതിട്ട ജില്ലയിലെ അഴൂർ എന്ന സ്ഥലത്ത് 'ചന്ദ്രമന'യിൽ നാരായണൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനിച്ചു.
വിദ്യാഭ്യാസം
തിരുത്തുകപ്രാഥമിക വിദ്യാഭ്യാസം പത്തനംതിട്ടയിലും ഹൈസ്കൂൾ വിദ്യാഭ്യാസം കൊട്ടാരക്കരയ്ക്കടുത്തുള്ള കുളക്കടയിലുമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദ-ബിരുദാനന്തര ബിരുദങ്ങൾ നേടിയശേഷം, അവിടെത്തന്നെ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അമേരിക്കയിലെ മിഷിഗൻ സർവകലാശാലയിൽ നിന്നാണ് പിഎച്ച്.ഡി. ബിരുദം കരസ്ഥമാക്കിയത്. ന്യൂറോസ്പോറയിലെ കോശവിഭജനം എന്നതായിരുന്നു ഗവേഷണവിഷയം.
പുരസ്കാരങ്ങൾ
തിരുത്തുക- 1995 - കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ഏറ്റവും നല്ല ബാലസാഹിത്യ കൃതി - കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും
- 1998 - കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം / വൈജ്ഞാനികസാഹിത്യം - പരിണാമത്തിൻറെ പരിണാമം[1][2]
- മിഷിഗൻ സർവകലാശാലയുടെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഹൊറാസ് എച്ച്. റാക്കാം (Horas H.Raccam)
കൃതികൾ
തിരുത്തുക- കല്ലും പുല്ലും കടുവയും 1979
- കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും 1994
- ജീവകോശം
- ജീവൻ: ഉദ്ഭവവും വികാസവും#
- ജീവലോകത്തിലെ വിസ്മയങ്ങൾ 1997
- ജീവലോകം, വൈവിധ്യവും വിനാശവും 1999
- ഡാർവിൻ ഫ്രോയ്ഡ്, മെൻസൽ 1981
- ഡോളിയും പോളിയും ബയോളജിയും 1998
- പരിണാമത്തിന്റെ പരിണാമം 1997
- വെള്ളയുടെ ചരിത്രം
- വൈവിധ്യവും വിനാശവും
- സയൻസ് ഫിക്ഷൻ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
- ↑ വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.