ഡെയിം അൻറോണിയോ സൂസൻ ഡഫി DBE (മുമ്പ്, ഡാബ്ബിൾ; ജനനം: 24 ആഗസ്റ്റ് 1936), പൊതുവേ എ.എസ്. ബ്യാറ്റ് (/ˈbaɪ.ət/ BY-ət)[1]  എന്ന പേരിലറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് നോവലിസ്റ്റും കവയിത്രിയും ഒരു ബക്കർ പുരസ്കാര ജേതാവുമാണ്. 2008 ൽ “The Times” വർത്തമാനപ്പത്രം 1945 മുതലുള്ള 50 പ്രശസ്ത എഴുത്തുകാരിലൊരാളായി അവരുടെ പട്ടികയിലുൾപ്പെടുത്തിയിരിക്കുന്നു.[2]

A. S. Byatt
Byatt in June 2007 in Lyon, France
Byatt in June 2007 in Lyon, France
ജനനംAntonia Susan Drabble
(1936-08-24) 24 ഓഗസ്റ്റ് 1936  (88 വയസ്സ്)
Sheffield, England
തൊഴിൽWriter, poet
ദേശീയതEnglish
Period1964–present
അവാർഡുകൾBooker Prize
വെബ്സൈറ്റ്
asbyatt.com വിക്കിഡാറ്റയിൽ തിരുത്തുക

ജീവിതരേഖ

തിരുത്തുക

അൻറോണിയ സൂസൻ ഡ്രാബ്ബിൾ എന്ന പേരിൽ, ജോൺ ഡ്രാബ്ബിളിൻറെയും കാതലീൻ ബ്ലോറിൻറെയും മൂത്ത മകളായി ഷെഫീൽഡിൽ ജനിച്ചു.[3]  അവരുടെ സഹോദരിമാരിലൊരാൾ നോവലിസ്റ്റായ മാർഗരറ്റ് ഡ്രാബ്ബിളും മറ്റൊരാൾ ചിത്രകലാ ചരിത്രകാരിയായ ഹെലൻ ലാങ്ടനുമാണ്. സഹോദനർ റിച്ചാർഡ് ഡ്രാബ്ബിൾ ഒരു അഭിഭാഷകനാണ്.[4]  രണ്ടാം ലോകമഹായുദ്ധകാലത്ത് ഷെഫീൽഡിലെ ബോംബിംഗിൻറെ ഫലമായി അവരുടെ കുടുംബം യോർക്കിലേയക്കു മാറിത്താമസിച്ചു. മാതാവിൻറെ കർക്കശ സ്വഭാവംകാരണമായി ഒരു അസന്തുഷ്ടമായി ചെറുപ്പകാലമായിരുന്നു അവർക്കുണ്ടായിരുന്നത്. രണ്ട് യോർക്കിലെ സ്വതന്ത്ര ബോർഡിങ് സ്കൂളുകളായ ഷെഫീൽ‌ഡ് ഹൈസ്കൂൾ, ക്വാക്കർ മൌണ്ട് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അവർ ബോർഡിങ് സ്കൂൾ ജീവിതം ഇഷ്ടപ്പെട്ടിരുന്നില്ല. കൂടുതൽ സമയവും തനിച്ചിരിക്കാൻ ഇഷ്ടപ്പെട്ടതിനാൽ സുഹൃത്തുക്കൾ വിരളമായിരുന്നു. കേംബ്രിഡ്ജിലെ ന്യൂൺഹാം കോളജ്, യു.എസിലെ ബ്രൈൻ മാവ്‍ർ കോളജ്, ഒക്സ്ഫോർഡിലെ സോമെർവില്ലെ കോളജ് എന്നിവിടങ്ങളിൽ ഉപരിപഠനം നടത്തിയിരുന്നു. 1959 ൽ ഇയാൻ ചാൾസ് റെയ്നർ ബ്യാറ്റിനെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകനും മകളുമാണുണ്ടായിരുന്നത്. മകനു 11 വയസുള്ളപ്പോൾ ഒരു കാർ അപകടത്തിൽ മരണമടഞ്ഞിരുന്നു. 1969 ൽ ഈ വിവാഹബന്ധം ഒഴിയുകയും പീറ്റർ ജോൺ ഡഫി എന്നയാളെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിൽ രണ്ടു പെൺകുട്ടികൾകൂടിയുണ്ട്. ബ്യാറ്റിൻറെ സഹോദരി മാർഗരറ്റ് ഡ്രാബ്ബിളുമായുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. രണ്ടുപേരുടെയും രചനകളിൽ ആത്മകഥാപരമായ ഘടകങ്ങളുടെ സാന്നിദ്ധ്യമുള്ളതാണ് ഈ അസ്വാരസ്യങ്ങളുടെ പ്രധാനകാരണം. അവർ തമ്മിൽ അടുത്ത ബന്ധത്തിലുമല്ല, രണ്ടുപേരും അന്യോന്യം സാഹിത്യകൃതികൾ വായിക്കാറുമില്ല.

ബ്യാറ്റിൻറെ ആദ്യനോവൽ, കർക്കശക്കാരനായി പിതാവിന്റെ തണലിൽ വളരുന്ന ഒരു പെൺകുട്ടിയുടെ കഥയായ “The Shadow of the Sun”, 1964 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. അവരുടെ 1967ലെ നോവൽ “The Game” രണ്ടു സഹോദരിമാർ തമ്മിലുള്ള മത്സരത്തിൻറെ കഥയാണ്. “The Virgin in the Garden” (1978), “Still Life” (1985), “Babel Tower” (1996), “A Whistling Woman” (2002), “Still Life winning” എന്നിവയാണ് മറ്റു പ്രധാന പുസ്തകങ്ങൾ.

 ഗ്രന്ഥങ്ങൾ

തിരുത്തുക

Short story collections

തിരുത്തുക
  • 1987 Sugar and Other Stories, Chatto & Windus
  • 1993 The Matisse Stories, Chatto & Windus
  • 1994 The Djinn in the Nightingale's Eye, Chatto & Windus
  • 1998 Elementals: Stories of Fire and Ice, Chatto & Windus
  • 2003 Little Black Book of Stories, Chatto & Windus

Essays and biographies

തിരുത്തുക
  • 1965 Degrees of Freedom: The Early Novels of Iris Murdoch, Chatto & Windus
  • 1989 Unruly Times: Wordsworth and Coleridge, Poetry and Life, Hogarth Press
  • 1991 Passions of the Mind: Selected Writings, Chatto & Windus
  • 1995 Imagining Characters: Six Conversations about Women Writers (with Ignes Sodre), Chatto & Windus
  • 2000 On Histories and Stories: Selected Essays, Chatto & Windus
  • 2001 Portraits in Fiction, Chatto & Windus
  • 2016 Peacock & Vine: On William Morris and Mariano Fortuny, Knopf ISBN 978-1101947470
  • 1970 Wordsworth and Coleridge in Their Time, Nelson
  • 1976 Iris Murdoch: A Critical Study, Longman
  • 1990 George Eliot: Selected Essays, Poems and Other Writings (editor with Nicholas Warren), Penguin
  • 1995 New Writing Volume 4 (editor with Alan Hollinghurst), Vintage
  • 1997 New Writing Volume 6 (editor with Peter Porter), Vintage
  • 1998 Oxford Book of English Short Stories (editor), Oxford University Press
  • 2001 The Bird Hand Book (with photographs by Victor Schrager), Graphis Inc. (New York)
  1. Sangster, Catherine (14 September 2009). "How to Say: JM Coetzee and other Booker authors". BBC News. Retrieved 1 October 2009.
  2. The 50 greatest British writers since 1945, The Times; retrieved 10 January 2016.
  3. Leith, Sam (25 April 2009). "Writing in terms of pleasure". The Guardian. Retrieved 18 January 2015.
  4. Gruber, Fiona (1 February 2014). "Blend life to thicken the plot". The Australian. Retrieved 18 January 2015.
"https://ml.wikipedia.org/w/index.php?title=എ.എസ്._ബ്യാറ്റ്&oldid=4023507" എന്ന താളിൽനിന്ന് ശേഖരിച്ചത്