ജനനം-1907 ജൂലൈ 08. പിതാവ്-തൃപ്പൂണിത്തുറ നെടുമ്പറമ്പില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരി. മാതാവ്-തിട്ടപ്പള്ളി പുല്യാട്ട് ഇല്ലത്ത് ദേവകി അന്തർജ്ജനം. ഭാര്യ-തങ്കമ്മ. മക്കൾ-5 പേർ. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്ക്കൂളിലും എറണാകുളം മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം. 1931-ൽ കൊച്ചി സർക്കാർ സെക്രട്ടേറിയേറ്റിൽ ഉദ്യോഗസ്ഥനായി .തുടർന്ന് പല സർക്കാർ പദവികളും വഹിച്ചു.കേരള സർവ്വകലാശാല രജിസ്ട്രാർ ആയിരിക്കെ 1968-ൽ പദവിയിൽ നിന്ന് വിരമിച്ചു. 'അവസാനത്തെ സ്മാർത്തവിചാരം' എന്ന പുസ്തകം അദ്ദേഹം അനുഭവിച്ച സമുദായഭ്രഷ്ടിൻറെ വേദനകൾ തരുന്ന ആത്മകഥയാണ്.

"https://ml.wikipedia.org/w/index.php?title=എ.എം.എൻ._ചാക്യാർ&oldid=2925056" എന്ന താളിൽനിന്ന് ശേഖരിച്ചത്