അഡ്വാൻസ്ഡ് മോട്ടോർ ഫ്യൂവൽസ് ടെക്‌നോളജി കൊളബറേഷൻ പ്രോഗ്രാം

(എ.എം.എഫ്.ടി.സി.പി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശുചിയായ ഊർജവും കൂടുതൽ ഊർജ കാര്യക്ഷമതയുമുള്ള ഇന്ധനങ്ങളും വാഹനസാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനുള്ള ഒരു അന്താരാഷ്ട്ര വേദിയാണ് അഡ്വാൻസ്ഡ് മോട്ടോർ ഫ്യൂവൽസ് ടെക്‌നോളജി കൊളബറേഷൻ പ്രോഗ്രാം (എ.എം.എഫ്.ടി.സി.പി). അന്താരാഷ്ട്ര ഊർജ ഏജൻസിക്കു കീഴിലാണിതു പ്രവർത്തിക്കുന്നത്.[1]

ലക്ഷ്യങ്ങൾ തിരുത്തുക

വികിരണം കുറയ്ക്കുന്നതിനും കൂടുതൽ കാര്യക്ഷമതയുള്ള ഇന്ധനങ്ങൾ ലഭിക്കുന്നതിനും ഗതാഗതമേഖലയിൽ കൂടുതൽ കാര്യക്ഷമത കൊണ്ടുവരുന്നതിനുമായി നവീനമായ മോട്ടോർ ഇന്ധനങ്ങൾ/ബദൽ ഇന്ധനങ്ങൾ എന്നിവയുടെ വിപണി അവതരണം കൂടുതൽ സൗകര്യപ്രദമാക്കുകയാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം എ.എം.എഫ്. ടി.സി.പിയുമായി ചേർന്നു പ്രവർത്തിക്കുന്നതിന്റെ പ്രഥമലക്ഷ്യം. ഇന്ധനം വിലയിരുത്തൽ, ഗതാഗതമേഖലയിൽ വിന്യസിക്കാനും ഇന്ധനം അധികം വേണ്ടുന്ന മേഖലകളിലെ വികിരണം കുറയ്ക്കുന്നതിന് വേണ്ട ഗവേഷണ വികസനം എന്നിവയ്ക്കായി പുതിയതും/പകരമുള്ളതുമായ ഇന്ധനം കണ്ടുപിടിക്കുക തുടങ്ങിയവയ്ക്ക് വേണ്ട അവസരം എ.എം.എഫ്. ടി.സി.പി നൽകുന്നുണ്ട്.

'അനക്‌സ്' തിരുത്തുക

'അനക്‌സ്' എന്നറിയിപ്പെടുന്ന വ്യക്തിഗത പദ്ധതികളിലൂടെയാണ് എ.എം.എഫ്. ടി.സി.പിയിലെ ഗവേഷണ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. വർഷങ്ങളായി ഏകദേശം അമ്പതിലധികം അനക്‌സുകൾ എ.എം.എഫ്. ടി.സി.പിയിൽ ആരംഭിക്കാനും മുൻകാല അനക്‌സുകളിലൂടെ നിരവധി പുനക്രമീകരിച്ച ഇന്ധനങ്ങൾക്ക് രൂപം നൽകാനും (ഗ്യാസോലിൻ ആന്റ് ഡീസൽ), ജൈവഇന്ധനങ്ങൾ (എത്തനോൾ, ജൈവഡീസൽ തുടങ്ങിയവ) കൃത്രിമ ഇന്ധനങ്ങൾ (മെത്തനോൾ, ഫീഷ്ച്ചർ-ട്രോപ്ഷ്, ഡി.എം.ഇ എന്നിവ) വാതകരൂപത്തിലുള്ള ഇന്ധനങ്ങൾ എന്നിവയ്ക്ക് രൂപം നൽകാനും കഴിഞ്ഞിട്ടുണ്ട്. പൊതുമേഖലാ എണ്ണ വിപണ കമ്പനികളുടെയും ഓട്ടോമൊബൈൽ പരിശോധനാ ഏജൻസികളായ എ.ആർ.എ.ഐ, സി.ഐ.ആർ.ടി, ഐ.സി.എ.ടി. തുടങ്ങിയവയുടെയും ഗവേഷണ വികസന സ്ഥാപനങ്ങളിൽ ഏറ്റവും ആധുനികമായ സൗകര്യങ്ങളും വിഭവങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം പങ്കെടുക്കുന്നതുകൊണ്ട് അനക്‌സുകൾക്ക് വലിയ സംഭാവന നൽകാൻ കഴിയും.

ഊർജമേഖലയിലെ ഇറക്കുമതി 2022 ഓടെ കുറഞ്ഞപക്ഷം 10 ശതമാനമെങ്കിലും കുറച്ചുകൊണ്ടുവരണമെന്നു 2015 ലെ പ്രധാനമന്ത്രി ഊർജ സംഗമം നിർദ്ദേശിച്ചിരുന്നു. അതിന്റെ തുടർച്ചയായി പെട്രോളിയം പ്രകൃതി വാതകമന്ത്രാലയും ജൈവ ഇന്ധനങ്ങൾ, നവീകരിച്ചതും/പകരമുള്ളതുമായ ഇന്ധനങ്ങൾ, ഇന്ധനകാര്യകാര്യക്ഷമത എന്നിവ സുപ്രധാന പങ്കുവഹിക്കുന്ന ഒരു വിശദമായ കർമപദ്ധതിയും തയ്യാറാക്കി. എ.എം.എഫ്. ടി.സി.പിയുമായി ബന്ധപ്പെടുന്നതിലൂടെ ഗതാഗതമേഖലയ്ക്ക് ഉയർന്ന കാര്യക്ഷമതയും കുറഞ്ഞ വികിരണവുമുള്ള യോജിച്ച ഇന്ധനം കണ്ടെത്തുന്നതിനും വിന്യസിക്കുന്നതിനുമുള്ള പെട്രോളിയം പ്രകൃതിവാതമന്ത്രാലയത്തിന്റെ പ്രയത്‌നങ്ങൾക്ക് കൂടുതൽ സഹായകരമാകുമെന്ന് കരുതപ്പെടുന്നു.

ഇന്ത്യാഗവൺമെന്റ് 2018 ൽ വിജ്ഞാപനം ചെയ്ത ജൈവഇന്ധന നയം - 2018 ഉയർന്ന തലത്തിലുള്ള ഇന്ധനങ്ങളായ 2ജി എത്തനോൾ, ജൈവ-സി.എൻ.ജി, ജൈവമെത്തനോൾ, ഡ്രോപ് ഇൻ ഇന്ധനങ്ങൾ, ഡി.എം.ഇ. തുടങ്ങിയവയുടെ ഗവേഷണവികസനത്തിന് പ്രാധാന്യം നൽകുന്നതാണ്. വിളകളുടെ അവശിഷ്ടങ്ങൾ, മുനിസിപ്പാലിറ്റികളിലെ ഖരമാലിന്യം, വ്യവസായിക മാലിന്യം, മലിന വാതകങ്ങൾ, ഭക്ഷ്യമാലിന്യം, പ്ലാസ്റ്റിക് തുടങ്ങിയ വിവിധതരം മാലിന്യങ്ങളിൽനിന്നും കൂടുതൽ ഉയർന്ന നിലവാരമുള്ള ഈ ഇന്ധനങ്ങൾ ഉൽപ്പാദിപ്പിക്കാനാകും. ചില രാജ്യങ്ങൾ ഈ ജൈവ ഇന്ധനങ്ങളെ ഇതിനകംതന്നെ വിജയകരമായി വിന്യസിച്ചുവെങ്കിലും ഇന്ത്യ ഇപ്പോഴും ഇവ ഗതാഗതമേഖലയിൽ വിന്യസിക്കാനായി കാത്തിരിക്കുകയാണ്. ഈ ഉന്നതനിലവാരമുള്ള ഇന്ധനങ്ങളുടെ ഉപയോഗം നമ്മുടെ രാജ്യത്ത് പ്രാഥമിക ഘട്ടത്തിലാണ്. ഇവയെ ഊർജാവശ്യത്തിന് ഉപയോഗിക്കുത് ലാഭകരമാക്കുന്നതിന് വിശാലമായ ഗവേഷണവികസനം അനിവാര്യമാണ്. എ.എം.എഫുമായി യോജിക്കുന്നതിലൂടെ സമീപകാലത്ത് ഗതാഗത മേഖലയിൽ വിന്യസിക്കാൻ കഴിയുന്ന ഉയർന്ന നിലാവരമുള്ള ജൈവ ഇന്ധനം കണ്ടെത്താൻ പെട്രോളിയം പ്രകൃതിവാതക മന്ത്രലായത്തിന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

പ്രധാന പ്രവർത്തനങ്ങൾ തിരുത്തുക

ഗവേഷണ വികസനം, ഉന്നത നിലവാരമുള്ള ഇന്ധനങ്ങളും വിന്യാസവും വിനിമയവും ഉൽപ്പാദനം, വിതരണം, ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നീ പ്രശ്‌നങ്ങളെ വ്യവസ്ഥാപിതമായ മാർഗ്ഗത്തിന്റെ അടിസ്ഥാനത്തിൽ നോക്കിക്കാണുകയാണ് എ.എം.എഫ് ടി.സി.പി.യുടെ പ്രധാന പ്രവർത്തനങ്ങൾ.

2018 മേയ് 9ന് ഇന്ത്യാ ഗവൺമെന്റിന്റെ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം എ.എം.എഫ് ടി.സി.പി.യുടെ 16-ാം അംഗമായി ചേർന്നു. യു.എസ്.എ, ചൈന, ജപ്പാൻ, കാനഡ, ചിലി, ഇസ്രയേൽ, ജർമ്മനി, ഓസ്ട്രിയ, സ്വീഡൻ, ഫിൻലൻഡ്, ഡെൻമാർക്ക്, സ്‌പെയിൻ, റിപ്പബ്ലിക് ഓഫ് കൊറിയ, സ്വിറ്റ്‌സർലൻഡ്, തായ്‌ലൻഡ് എന്നിവയാണ് എ.എം.എഫ് ടി.സി.പി.യിലെ മറ്റംഗങ്ങൾ.

അവലംബം തിരുത്തുക

  1. http://pib.nic.in/PressReleseDetail.aspx?PRID=1552286

പുറം കണ്ണികൾ തിരുത്തുക