എ.ആർ. രാജരാജവർമ്മയുടെ ഭവനം സംരക്ഷിക്കുക കൂടി ചെയ്യുന്ന എ.ആർ. രാജരാജവർമ്മ (1863 - 1918) സ്മാരകം 1990-ൽ മാവേലിക്കരയിൽ സ്ഥാപിച്ചത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അദ്ദേഹത്തിന്റെ ഭവനമാണ് സ്മാരകമാക്കിയത്. എ. ആർ. അനുസ്മരണ പ്രഭാഷണം, കലാ-സാംസ്കാരിക ശില്പശാല, വിദ്യാർത്ഥികൾക്കുള്ള ഭാഷാ സംബന്ധമായ മത്സരങ്ങൾ എന്നിവയോടൊപ്പം ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു സാംസ്കാരിക തീർത്ഥാടന കേന്ദ്രമായി സ്മാരകത്തെ ഉയർത്തുവാനുള്ള ശ്രമങ്ങളും നടന്നു വരുന്നു. [1]

അവലംബം തിരുത്തുക

  1. സാംസ്‌കാരിക വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്