എ. അനന്തപത്മനാഭൻ

(എ.അനന്തപത്മനാഭൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണേന്ത്യയിലെ വീണ വിദ്വാൻമാരിൽ പ്രമുഖനാണു എ.അനന്തപത്മനാഭൻ.

എ. അനന്തപത്മനാഭൻ കൊല്ലത്ത് നടത്തിയ വീണക്കച്ചേരി 2024

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരം എഞ്ചിനീയറിങ്ങ്‌ കോളേജിലെ സിവിൽ വിഭാഗം മേധവിയായിരുന്ന പ്രൊ.ടി.എസ്‌.അനന്തകൃഷ്ണ അയ്യരുടേയും രുക്മിണിയുടേയും മകനാണു് 1975ൽ തൃശ്ശൂർ ആകാശവാണിയിൽ ആർട്ടിസ്റ്റായി ചേർന്നു. 2011 ലാണു റിട്ടയർ ചെയ്തത്‌. പത്താം വയസ്സിൽ അച്ഛന്റെ ശിക്ഷണത്തിൽ വീണ അഭ്യസിച്ചു തുടങ്ങി. എസ്.ബാലചന്ദറുടെ വീണാവാദന രീതികൾ തന്നെ ഏറെ ആകർഷിച്ചിട്ടുള്ളതായി അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്.[1] അനന്തപത്മനാഭൻ ഇതിനകം സ്വദേശത്തും വിദേശത്തുമായി ആയിരത്തോളം വേദികളിൽ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്‌.ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ തുടർച്ചയായി 15 വർഷം സംഗീതാർച്ചന നടത്തി.അശ്വത്ഥാമാവ്, വീണപൂവ്,അപർണ്ണ തുടങ്ങിയ സിനിമകളുടെ പശ്ചാത്തല സംഗീതമൊരുക്കി.1996 ൽ സായൂജ്യം എന്ന സംഗീത ശിൽപ്പത്തിന് ആകാശവാണിയുടെ ദേശീയ പുരസ്കാരം ലഭിച്ചു.[2]യുനെസ്കോയുടെ സുവർണ്ണ ജൂബിലിക്ക് പാരീസിൽ വീണ കച്ചേരി നടത്തി.

ഭാര്യ: ഉഷ (വീണ കലകാരി), മകൻ: വീണ വാദകനും വീണ അധ്യാപകനുമായിരുന്ന ആനന്ദ്‌ കൗശിക്‌ മുപ്പത്താറാം വയസ്സിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.[3]

ഇപ്പോൾ തൃശ്ശൂരിൽ താമസിക്കുന്നു.

പുരസ്ക്കാരങ്ങൾ

തിരുത്തുക
  • കേരള സംഗീത നാടക അക്കാദമി അവാർഡ്[4]
  • ഗോവ കർണാടിക്‌ മ്യൂസിക്‌ സൊസൈറ്റിയുടെ ഗാനകലാതിലക്‌ അവാർഡ്‌
  • ഉത്രാടം തിരുനാൾ മഹാരാജാവ്‌ സമ്മാനിച്ച സംഗീതരത്ന അവാർഡ്‌
  • ചെമ്പൈ സംഗീത പുരസ്കാരം
  1. http://www.thehindu.com/todays-paper/tp-national/tp-kerala/article2232521.ece
  2. http://www.hindu.com/fr/2006/06/02/stories/2006060200270200.htm[പ്രവർത്തിക്കാത്ത കണ്ണി]
  3. https://www.manoramaonline.com/news/latest-news/2020/05/10/anand-kaushik-passes-away.html
  4. http://www.hindu.com/fr/2006/03/03/stories/2006030301040200.htm[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എ._അനന്തപത്മനാഭൻ&oldid=4133540" എന്ന താളിൽനിന്ന് ശേഖരിച്ചത്