കിർലോസ്കർ വ്യവസായ സ്ഥാപനങ്ങൾക്ക് അടിത്തറയിട്ട വ്യാപാരപ്രമുഖനായിരുന്നു ലക്ഷ്മൺ റാവു കാശിനാഥ് എന്ന എൽ. കെ.കിർലോസ്ക്കർ (20 ജൂൺ 1869 ബൽഗാം ജില്ല-1956).ബാല്യകാലത്തിൽ തന്നെ യന്ത്രങ്ങളോടും,ചിത്രരചനയിലും താത്പര്യം കാണിച്ചിരുന്ന കിർലോസ്ക്കർ ചിത്രകലാപഠനത്തിനായി ബോംബെ ആർട്ട് സ്ക്കുളിൽ ചേർന്നു. എന്നാൽ ഭാഗികമായി വർണാന്ധത ബാധിച്ച കിർലോസ്കർ പഠനം പൂർത്തിയാക്കാൻ കഴിയാതെ അവിടെത്തന്നെ യന്ത്രഭാഗങ്ങളുടെ ചിത്രീകരണം പഠിയ്ക്കുകയാണ് ചെയ്തത്. തുടർന്ന് വിക്ടോറിയാ ജൂബിലി ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനായി.

Laxmanrao Kirloskar
लक्ष्मणराव काशिनाथ किर्लोस्कर
Laxmanrao Kirloskar 1969 stamp of India.jpg
ലക്ഷ്മൺറാവു കിർലോസ്കർ 1969 ഇന്ത്യയുടെ സ്റ്റാമ്പ്
ജനനം(1869-06-20)ജൂൺ 20, 1869
തൊഴിൽFounder, Kirloskar Group
ജീവിതപങ്കാളി(കൾ)Radhabai Kirloskar
കുട്ടികൾShantanurao Laxmanrao Kirloskar
Rajaram Kirloskar
/ Prabhakar Kirloskar
Ravi Kirloskar

വ്യവസായരംഗത്ത്തിരുത്തുക

ബൽഗാമിൽ ഒരു ചെറിയ സൈക്കിൾ റിപ്പയറിങ് കട തുടങ്ങിക്കൊണ്ടാണ് അദ്ദേഹം വ്യവസായ രംഗത്തേയ്ക്ക് ചുവടുവെച്ചത്.വർഷങ്ങൾക്കുശേഷം കൃഷിആവശ്യത്തിനുള്ള ഉപകരണങ്ങൾ നിർമ്മിച്ചുകൊണ്ടും, യന്ത്രസാമഗ്രികൾ നിർമ്മിച്ചുകൊണ്ടും വ്യവസായ അടിത്തറ വിപുലപ്പെടുത്തി.

കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എൽ_.കെ_._കിർലോസ്കർ&oldid=3626654" എന്ന താളിൽനിന്ന് ശേഖരിച്ചത്