എൽ ഗ്വാച്ചെ ദേശീയോദ്യാനം
എൽ ഗ്വാച്ചെ ദേശീയോദ്യാനം [1](Spanish: Parque nacional El Guache),[2] വെനിസ്വേലയിൽ[3] ദേശീയോദ്യാനത്തിൻറെ പദവി ലഭിച്ച ഒരു സംരക്ഷിതപ്രദേശമാണ്.[4] ആന്തിസ് മലനിരകളുടെ തുടക്കത്തിൽ ലാറ, പോർച്ചുഗീസ സംസ്ഥാനങ്ങളുടെ മലമ്പദേശത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. ഗൌച്ചെ, ഒസ്പിനോ, ടോകോ, മൊറാഡോർ തുടങ്ങിയ നദികൾ ഉത്ഭവിക്കുന്നതിവിടെനിന്നാണ്. അതിന്റെ സമീപത്തുള്ള ഒരു ശക്തമായ വെള്ളച്ചാട്ടമാണ് സാൻ മിഗുവേൽ.
എൽ ഗ്വാച്ചെ ദേശീയോദ്യാനം Parque nacional El Guache | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Venezuela |
Coordinates | 9°34′N 69°33′W / 9.567°N 69.550°W |
Area | 122 കി.m2 (47 ച മൈ) |
Established | ജൂൺ 5, 1992 |
ഈ ദേശീയോദ്യാനത്തിന് 12,200 ഹെക്ടർ പരമ്പരാഗത വിസ്തൃതിയുൾപ്പെടെ 15,960 ഹെക്ടർ വിസ്തീർണ്ണം ഉണ്ട്. ദേശീയോദ്യാനമേഖലയിലെ താപനില 19 ഡിഗ്രിക്കും 26 ഡിഗ്രി സെൽഷ്യസിനുമിടയിലാണ്. വർഷപാതം 1800 മുതൽ 2000 മില്ലിമീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഗൌച്ചെ, ഒസ്പിനോ, ബോകോയ്, ടോകോ തുടങ്ങിയ നദികളുടെ ഉയർന്ന തടങ്ങൾ സംരക്ഷിക്കുകയെന്ന ഉദ്ദേശം മുൻനിറുത്തിയാണ് ഈ ദേശീയോദ്യാനം 1992 ജൂൺ 5 ന് രൂപീകൃതമായത്.
അവലംബം
തിരുത്തുക- ↑ "Parque nacional El Guache". inparques.gob.ve. Retrieved 2017-03-11.
- ↑ A, Nidia L. Cuello (1999-01-01). Parque Nacional Guaramacal (in സ്‌പാനിഷ്). UNELLEZ. ISBN 9789803790035.
- ↑ Guía ecoturística de Venezuela (in സ്‌പാനിഷ്). Miro Popić Editor C.A. 1995-01-01.
- ↑ Memoria y cuenta (in സ്‌പാനിഷ്). Ministerio del Ambiente y de los Recursos Naturales Renovables. 1994-01-01.