എൽ ടി ഇ  ഡയറക്റ്റ്  എന്നത് മൊബൈൽ ഉപകരണങ്ങൾക്കും അപ്പ്ലിക്കേഷന്സിനും തമ്മിൽ സ്വകാര്യത സംരക്ഷിച്ചു കൊണ്ടും ഊർജ്ജ ഉപഭോഗം ചുരുക്കിയും വിവരവിനിമയം നടത്താനുള്ള സാങ്കേതിക വിദ്യ ആണ്.സാമൂഹ്യ മാധ്യമങ്ങൾ ,പ്രാദേശിക പരസ്യദാതാക്കൾ ,വ്യാപാര സ്ഥാപനങ്ങൾ എന്നിവക്കു തുറന്നിടുന്ന സാദ്ധ്യതകൾ വലുതാണ്.[1]

ലോങ്ങ് ടെം  എവൊല്യൂഷൻ എന്ന എൽ ടി ഇ  യുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ സാങ്കതിക വിദ്യ യുടെ ഉപജ്ഞാതാക്കൾ ക്വാൽകോം ആണ് .എൽ ടി ഇ  യുടെ ഭൗതിക പാളിയിൽ ( physical layer  ) ആണ് എൽ ടി ഇ ഡിറക്ടറും പ്രവർത്തിക്കുന്നത്

നിലവിൽ ഉള്ള അടുത്തുള്ള ഉപകാരങ്ങൾ കണ്ടെത്താനുള്ള(proximal discovery ) സാങ്കേതിക വിദ്യ ക്‌ളൗഡ്‌ അധിഷ്ടിതമാണ് .നമ്മൾ നിൽക്കുന്ന സ്ഥലവും അതിനടുത്തുള്ള വിവരങ്ങളുടെ വിവര സഞ്ചയവും തമ്മിൽ താരതമ്യ പെടുത്തി ആണ് വിവരങ്ങൾ ലഭ്യമാക്കുന്നത് .എന്നാൽ എൽ ടി ഇ  ഡയറക്റ്റ് ഉപഭോക്താവിന്റെ സ്ഥാനം നോക്കാതെ തന്നെ പ്രോക്സിമിറ്റി സേവനങ്ങൾ  നല്കാൻ സഹായിക്കുന്നു .

എൽ ടി ഇ ഡയറക്റ്റ് റേഡിയോ സിഗ്നൽ ഉപയോഗിച്ചാണ് വിവരങ്ങൾ കൈമാറുന്നത് .അതിനായി ഉപയോഗിക്കുന്ന സിഗ്നലുകളെ ആണ്  പ്രകടനങ്ങൾ (expressions ) എന്ന് പറയുന്നത്.പ്രകടനങ്ങൾ സ്വകാര്യമോ (private) വകതിരിവുള്ളതോ (discreet)  പൊതുവായതോ (Public )ആകാം .

പൊതുവായ പ്രകടനങ്ങൾ എ[2]ല്ലാ ഉപകരണങ്ങൾക്കും ലഭ്യമായിരിക്കും .അതിനാൽ ഇത് ഉപഭോക്താക്കളെ നേടാൻ ഒക്കെ ഉപകരിക്കും .

അവലംബംതിരുത്തുക

  1. "LTE Direct Research Project".
  2. "QualComm". മൂലതാളിൽ നിന്നും 2016-03-28-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=എൽ.ടി.ഇ_ഡിറക്ട്&oldid=3626650" എന്ന താളിൽനിന്ന് ശേഖരിച്ചത്