എൽഫ്
ജെർമൻ ഐതിഹ്യങ്ങളിലെ ഒരു ജീവിയാണ് എൽഫ്. എല്ഫ് വർഗത്തിലെ പുരുഷന്മാരെ യൗവനം തുളുമ്പുന്നവരായും സ്ത്രീകളെ വളരെ സുന്ദരികളുമായാണ് പൊതുവെ ചിത്രീകരിക്കുന്നത്. കാടുകൾ, ഭൂഗർഭ അറകൾ, ഗുഹകൾ, കിണറുകൾ തുടങ്ങിയവയാണ് ഇവയുടെ വാസസ്ഥലങ്ങൾ. മന്ത്രവിദ്യകൾ വശമുള്ള ഇവർ മരണമില്ലാത്തവരോ അല്ലെങ്കിൽ അതിദീർഘകാലം ജീവിക്കുന്നവരോ ആയി കണക്കാക്കെപ്പെടുന്നു.
ജെ.ആർ.ആർ. ടോക്കിയന്റെ പ്രശസ്തമായ ലോർഡ് ഓഫ് ദ റിങ്സ് പരമ്പരയിൽ വളരെ പ്രാധാന്യമുള്ളവരാണ് വിവേകശാലികളും മരണമില്ലാത്തവരുമായ എല്ഫ് എന്ന ജീവിവർഗ്ഗം. ഇതിന്റെ സ്വാധീനത്താൽ, ആധുനിക അതികാല്പനികതയിലെ സ്ഥിരം കഥാപാത്രങ്ങളായിമാറി എല്ഫുകൾ.